കൊച്ചി: ഹൈക്കോടതിയില്‍ നിന്നു ജാമ്യം ലഭിച്ച നടന് ദിലീപ് വൈകുന്നേരത്തോടെ ആലുവയിലെ കുടുംബവീട്ടിലെത്തി. മകള്‍ മീനാക്ഷിയും ഭാര്യ കാവ്യാ മാധ...
കൊച്ചി: ഹൈക്കോടതിയില്‍ നിന്നു ജാമ്യം ലഭിച്ച നടന് ദിലീപ് വൈകുന്നേരത്തോടെ ആലുവയിലെ കുടുംബവീട്ടിലെത്തി. മകള്‍ മീനാക്ഷിയും ഭാര്യ കാവ്യാ മാധവനും ദിലീപിന്റെ അമ്മയും സഹോദരിയുമെല്ലാം നടന് സിദ്ദീഖുമെല്ലാം വീട്ടിലുണ്ടായിരുന്നു. ആഹഌദഭരിതമായ അന്തരീക്ഷത്തിലായിരുന്നു കുടുംബത്തിന്റെ ഒത്തുചേരല്‍.
യുവനടിയെ ആക്രമിച്ച കേസില്‍ പതിനൊന്നാം പ്രതിയായ ദിലീപ് 85 ദിവസത്തിനു ശേഷമാണ് ജയിലില്‍ നിന്നു ജാമ്യം കിട്ടി ഇറങ്ങുന്നത്. വെള്ള ഷര്‍ട്ടും മുണ്ടും അണിഞ്ഞ് ജയിലിനു പുറത്തു കാത്തുനിന്ന ആരാധകര്‍ക്കും സഹപ്രവര്ത്തകര്ക്കുമിടയിലേക്കു ദിലീപ് എത്തുകയായിരുന്നു.
ദിലീപിനെ ആര്‍പ്പുവിളികളോടെയാണ് ആരാധകര്‍ എതിരേറ്റത്. ജയില്‍ ഗേറ്റിനു പുറത്തെത്തിയ ദിലീപ് എല്ലാവരെയും കൈവീശിയ ശേഷം യാത്രയ്ക്കു തയ്യാറാക്കിയിരുന്ന കാറിലേക്കു കയറുകയായിരുന്നു. മാധ്യമങ്ങള്‍ക്കു മുഖംകൊടുക്കാന്‍പോലും തയ്യാറാകാതെയാണ് ദിലീപ് കാറില്‍ കയറിയത്.
ദിലീപ് ഫാന്‍സ് അസോസിയേഷന് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചാണ് ദിലീപിന്റെ ജാമ്യ വാര്‍ത്ത ആഘോഷിച്ചത്.
കര്‍ശനമായ ഉപാധികളോടെയാണ് ജസ്റ്റിസ് സുനില്‍ തോമസ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, ഒരു ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കണം, രണ്ട് ആള് ജാമ്യം നല്‍കണം, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാവണം എന്നിവയാണ് പ്രധാന ജാമ്യ വ്യവസ്ഥകള്‍.
Keywords: Dileep, Jail, Bail
COMMENTS