കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്റ് കാലാവധി അവസാനിക്കാന്‍ അഞ്ചു ദിവസം അവശേഷിക്കുമ്പോള്‍ നടന് ദിലീപിനു ജാമ്യം അനുവദിച്ചത് കേസന്വേഷണം...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്റ് കാലാവധി അവസാനിക്കാന്‍ അഞ്ചു ദിവസം അവശേഷിക്കുമ്പോള്‍ നടന് ദിലീപിനു ജാമ്യം അനുവദിച്ചത് കേസന്വേഷണം പൂര്‍ത്തിയാകുന്നതിനാല്‍. അന്വേഷണത്തിന്റെ പ്രധാന ഘട്ടങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. ദിലീപിനു ക്രമിനല്‍ പശ്ചാത്തലമില്ലെന്നതും കോടതി പരിഗണിച്ചു.
കര്‍ശനമായ ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. ഇരയേയോ പ്രതിയേയോ സ്വാധീനിക്കാന്‍ ശ്രമിക്കരുത്. വിചരണയെ തടസ്സപ്പെടുത്താന്‍ ശ്രമിക്കരുത് തുടങ്ങിയ കാര്യങ്ങള്‍ പാലിക്കണം.
പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, ഒരു ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കണം, രണ്ട് ആള് ജാമ്യം നല്‍കണം, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാവണം എന്നിവയാണ് പ്രധാന ജാമ്യ വ്യവസ്ഥകള്‍.
വിചാരണക്കോടതിയിലും ഹൈക്കോടതിയിലുമായി അഞ്ചാം തവണയാണ് ദിലീപ് ജാമ്യത്തിന് അപേക്ഷിച്ചത്. നാലു തവണയും ജാമ്യം നിഷേധിക്കപ്പെട്ടെങ്കിലും ഇക്കുറി ജാമ്യം കിട്ടുമെന്നു പ്രതീക്ഷയിലായിരുന്നു ദിലീപ്.
ദിലീപ് വിഷയം ഇന്ന് പരിഗണിക്കുന്നതായി ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ച് വ്യക്തമാക്കിയതോടെയാണ് നടന്റെ കാര്യത്തില്‍ തീരുമാനമാവുമെന്ന് ഉറപ്പായത്.

COMMENTS