സ്വന്തം ലേഖകന്‍ കൊച്ചി: ജാമ്യം കിട്ടിയെത്തിയ നടന് ദിലീപ് സിനിമയില്‍ വീണ്ടും ശക്തികേന്ദ്രമാകുന്നതിന്റെ ആദ്യ ഘട്ടമെ ന്ന നിലയില്‍ തീയറ്റ...
സ്വന്തം ലേഖകന്‍
കൊച്ചി: ജാമ്യം കിട്ടിയെത്തിയ നടന് ദിലീപ് സിനിമയില്‍ വീണ്ടും ശക്തികേന്ദ്രമാകുന്നതിന്റെ ആദ്യ ഘട്ടമെ ന്ന നിലയില്‍ തീയറ്റര്‍ ഉടമകളുടെ സംഘടനയുടെ പ്രസിഡന്റായി വീണ്ടും നടനെ തിരഞ്ഞെടുത്തു. ആന്റണി പെരുമ്പാവൂര്‍ വൈസ് പ്രസിഡന്റായി മാറും.
ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്ഗനൈസേഷന് ഒഫ് കേരള (ഫിയോക്) യുടെ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ, അദേഹത്തെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഒഴിവാക്കി, വൈസ് പ്രസിഡന്റായിരുന്ന ആന്റണി പെരുമ്പാവൂരിനെ പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു.
സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അസൗകര്യമുള്ളതുകൊണ്ട് താത്കാലികമായി ദിലീപിനെ ഒഴിവാക്കുകയായിരുന്നുവെന്നും സംഘടനയില്‍നിന്ന് പുറത്താക്കിയിരുന്നില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറയുന്നു. ദിലീപ് തിരിച്ചെത്തിയപ്പോള്‍ സ്ഥാനം അദ്ദേഹത്തിനു തിരിച്ചുകൊടുക്കുകയായിരുന്നുവെന്നും ആന്റണി പെരുമ്പാവൂര്‍ വിശദീകരിക്കുന്നു.
ഇപ്പോള്‍ ദിലീപിനെ തിരിച്ചെടുത്തിരിക്കുന്നത് അദ്ദേഹത്തിന്റെ അറിവോടെയല്ലെന്നും സംഘടനാ യോഗത്തിന്റെ തീരുമാനമാണിതെന്നും ഈ തീരുമാനം ദിലീപിനെ അറിയിക്കുമെന്നും ആന്റണി പെരുമ്പാവൂര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ജാമ്യം ലഭിച്ചതിനു തൊട്ടുപിന്നാലെ ദിലീപിനെ വീണ്ടും സംഘടനയിലേക്കു കൊണ്ടുവന്നതോടെ അദ്ദേഹത്തിന് താരസംഘടനയായ അമ്മയിലും തിരിച്ചെത്താന്‍ വഴി തുറക്കുമോ എന്നു കണ്ടറിയണം.
Keywords: Amma, Dileep, Fiok, Antony Perumbavoor
COMMENTS