BREAKING NEWS
Search

കഠിന വ്രതത്തിനൊടുവില്‍ ദീലീപ് ശബരീശനെ തൊഴുതു, മേല്‍ശാന്തിയെ കണ്ടു, ഇനി സിനിമയിലേക്ക്


ശബരിമല : ജയിലില്‍ നിന്നു ജാമ്യം നേടി പുറത്തെത്തിയ നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി. നൂറ്റൊന്നു ദിവസത്തെ കഠിന വ്രതത്തിനു ശേഷമാണ് നടന്‍ മല ചവിട്ടിയത്.

ഇന്നു വെളുപ്പിനാണ് ദിലീപ് ശബരിമലയിലെത്തിയത്. അധികമാരും ശ്രദ്ധിക്കാതെ മല കയറുകയായിരുന്നു. കെബി ഗണേശ് കുമാര്‍ എംഎല്‍എയുടെ പി എ ഉള്‍പ്പെടെ നാലു പേര്‍ ദിലീപിനൊപ്പമുണ്ടായിരുന്നു.

രാവിലെ ആറിന് ശബരിമലയിലെത്തിയ ദിലീപ് സന്നിധാനത്ത് തൊഴുത ശേഷം  ശേഷം ക്ഷേത്രം മേല്‍ശാന്തിയെ കണ്ടു.

ശബരിമലയില്‍ തൊഴുതു വന്ന ശേഷം സിനിമയില്‍ സജീവമാകാനായിരുന്നു ദിലീപിന്റെ പദ്ധതി. കമ്മാരസംഭവം എന്ന ചിത്രം ദിലീപ് ജയിലിലായതിനെ തുടര്‍ന്നു മുടങ്ങിപ്പോയിരുന്നു. ഈ ചിത്രം തീര്‍ക്കുകയാണ് ആദ്യ ലക്ഷ്യമെന്നറിയുന്നു.





vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കഠിന വ്രതത്തിനൊടുവില്‍ ദീലീപ് ശബരീശനെ തൊഴുതു, മേല്‍ശാന്തിയെ കണ്ടു, ഇനി സിനിമയിലേക്ക്