ന്യൂഡല്‍ഹി: സിപിഐ നേതാവും ദേശീയ മഹിളാ ഫെഡറേഷന് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ ആനി രാജയെ ഗുണ്ടകളും പൊലീസും ചേര്‍ന്ന് ക്രൂരമായി മര്‍ദ്...
ന്യൂഡല്‍ഹി: സിപിഐ നേതാവും ദേശീയ മഹിളാ ഫെഡറേഷന് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ ആനി രാജയെ ഗുണ്ടകളും പൊലീസും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. കൈയ്ക്കും തലയ്ക്കും പരിക്കേറ്റ ആനി രാജയെ ഡല്‍ഹിയിലെ ആര്.എം.എല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം.
കത്പുട്ലി ഗ്രാമത്തിലെ ഒഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ച മഹിളാ ഫെഡറേഷന് പ്രവര്‍ത്തകരെയാണ് ആക്രമിച്ചത്. ആദ്യം പൊലീസ് നോക്കി നില്‍ക്കെ ഗുണ്ടകളാണ് ആക്രമണം അഴിച്ചുവിട്ടത്. പിന്നീട് പൊലീസും ലാത്തിച്ചാര്‍ജ്ജ് നടത്തി.
തിങ്കളാഴ്ച രാവിലെ മുതലാണ് കത്പുട്ലി കോളനിലിലെ ചേരി ഒഴിപ്പിക്കാന്‍ ഡല്‍ഹി ഡവലപ്പ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നീക്കം ആരംഭിച്ചത്. ബംഗാള്‍, ബിഹാര്‍, ആന്ധ്രാപ്രദേശ്, രാജസ്ഥാന്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള നാലായിരത്തിലേറെ കലാകാരന്മാര് താമസിക്കുന്ന പ്രദേശമാണിവിടം. സ്ഥലത്തിനു പകരം അനുവദിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രദേശവാസികള്‍ ഒഴിപ്പിക്കലിന് എതിരായിരുന്നു.
പൊലീസ് ചവിട്ടുകയും ലാത്തി കൊണ്ട് മര്‍ദ്ദിക്കുകയും ചെയ്തതായി ആനി രാജ പറഞ്ഞു. ബോധം കെട്ടുവീണ ആനി രാജയെ പ്രദേശവാസികളും ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

COMMENTS