തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേസ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയ്ക്കു മുമ്പ് കോണ്‍ഗ്രസില്‍ ഗ്രൂപ്പു വഴക്ക്. യാത്രയില്‍ നിന്ന...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേസ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയ്ക്കു മുമ്പ് കോണ്‍ഗ്രസില്‍ ഗ്രൂപ്പു വഴക്ക്. യാത്രയില്‍ നിന്ന് കളങ്കിതരെ മാറ്റിനിര്‍ത്തണമെന്ന കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്റെ പ്രസ്താവനയാണ് എ ഗ്രൂപ്പിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.
പടയൊരുക്കം യാത്രയില്‍ കളങ്കിതരുടെയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെയും സാന്നിധ്യം ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് സതീശന് പറഞ്ഞത്. ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള ഒളിയമ്പാണിതെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം. മാത്രമല്ല, സോളാര്‍ കേസില്‍ ആരോപണ വിധേയരെല്ലാം എ ഗ്രൂപ്പുകാരായതിനാല്‍ സതീശന്റെ പ്രസ്താവന എ ഗ്രൂപ്പിനെ ഉന്നം വച്ചാണെന്ന് എ ഗ്രൂപ്പ് കരുതുന്നു.
സതീശന് പറഞ്ഞതിങ്ങനെ: യാത്രയില്‍ കളങ്കിതരുടെയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെയും സാന്നിധ്യമുണ്ടാവാന്‍ ആസൂത്രിക ശ്രമമുണ്ട്. ഇതു സംബന്ധിച്ച് വിശ്വസനീയമായ വിവരം കിട്ടിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജാഥാ ക്യാപ്റ്റനെ ഹാരാര്‍പ്പണം നടത്തുന്നവരെ നേരത്തെ നിശ്ചയിക്കും. ഭാരവാഹികളല്ലാത്തവര്‍ സ്വീകരണവേദിയിലുണ്ടാവില്ല.
സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ എ ഗ്രൂപ്പിന്റെ നില വളരെ പരുങ്ങലിലാണ്. ദേശീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സജീവ സാന്നിധ്യമുണ്ടാകുന്ന യാത്രയില്‍ എ ഗ്രൂപ്പിനെ അകറ്റിനിര്‍ത്താനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നതായി എ ഗ്രൂപ്പ് നേതാക്കള്‍ക്ക് സംശയമുണ്ട്.
കാസര്‍കോട്ടു നിന്നാണ് പടയൊരുക്കം യാത്ര തുടങ്ങുന്നത്. കുമ്പളയില്‍ എ.കെ.ആന്റണിയാണ് യാത്ര ഉദ്ഘാടനം ചെയ്യുന്നത്. വിവിധ കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങ്, ഗുലാം നബി ആസാദ്, പി ചിദംബരം തുടങ്ങി പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.
സംസ്ഥാന ദേശീയ സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് പ്രതിപക്ഷ നേതാവിന്റെ യാത്ര.
Tags: Congress, Kerala, Politics, VDSatheesan, OommenChandy

COMMENTS