ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീം കോട...
ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കി. അപ്പീല്‍ വെള്ളിയാഴ്ച പരിഗണിക്കും.
കേസില്‍ പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും മൂന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ മാത്രം വിചാരണ നേരിട്ടാല്‍ മതിയെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
പിണറായി വിജയനും ഉന്നത ഉദ്യോഗസ്ഥര്‍ക്കും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കും കേസില്‍ കൂട്ടുത്തരവാദിത്തമുണ്ടെന്ന് സിബിഐ അപ്പീലില്‍ ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥര്‍ മാത്രം വിചാരണ നേരിട്ടാല്‍ മതിയെന്ന ഉത്തരവ് ന്യായീകരിക്കാനാവില്ലെന്ന് സിബിഐ അപ്പീലില്‍ പറയുന്നു.
ഒരേ കേസില്‍ മൂന്നു പേര് മാത്രം വിചാരണ നേരിടണമെന്നും മറ്റുള്ളവരെ വിചാരണയില്‍ നിന്ന് ഒഴിവാക്കിയതും അസാധാരണ വിധിയാണ്. അതിനാല്‍, ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരെ പ്രതിപ്പട്ടികയില്‍ വീണ്ടും ചേര്‍ക്കണമെന്ന് സിബിഐ അപ്പീലില്‍ വ്യക്തമാക്കുന്നു.
Tags: LavalinCase, PinarayiVijayan, Kerala, Politics, CBI

COMMENTS