ചവറയില്‍ കായലിനു കുറുകേയുള്ള നടപ്പാലം തകര്‍ന്നു, ഒരാള്‍ മരിച്ചു, ഇരുപതോളം പേര്‍ക്ക് പരിക്ക്, ദുരന്തകാരണം ഒരേസമയം കൂടുതല്‍ പേര്‍ പാലത്തില്‍ കയറിയത്

ചവറ: കൊല്ലം ചവറയില്‍ കെഎംഎംഎല്ലിന് സമീപം . ടി.എസ് കനാലിന് കുറുകെയുള്ള പഴയ ഇരുന്പുപാലം തകര്‍ന്നുവീണ് ചവറ സ്വദേശി ശ്യാമളാദേവി മരിച്ചു. ഗുര...


ചവറ: കൊല്ലം ചവറയില്‍ കെഎംഎംഎല്ലിന് സമീപം . ടി.എസ് കനാലിന് കുറുകെയുള്ള പഴയ ഇരുന്പുപാലം തകര്‍ന്നുവീണ് ചവറ സ്വദേശി ശ്യാമളാദേവി മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശ്യാമളാദേവി ആശുപത്രിയില്‍ എത്തിയുടന്‍ മരിച്ചു.

അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കുണ്ട്. ചിലരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ പത്തരയോടെയായിരുന്നു അപകടം. വര്‍ഷങ്ങള്‍ പഴക്കമുള്ള ഇരുന്പുപാലം തകര്‍ന്നു വീഴുമ്പോള്‍ ഇരുപതോളം പേര്‍ പാലത്തിലുണ്ടായിരുന്നു. ഇവരെല്ലാം കായലില്‍ വീണു.

കായലിന് നല്ല ആഴമുള്ള ഭാഗമാണിത്. വെള്ളത്തില്‍ വീണവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

പഴയ ഇരുന്പുപാലം പുതുക്കിപ്പണിയണമെന്ന് നാട്ടുകാര്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്. അധികൃതരുടെ കനത്ത അനാസ്ഥയാണ് ദുരന്തം വരുത്തിവച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. പാലത്തിനടിയില്‍ വെള്ളത്തില്‍ കൂടുതല്‍ പേരുണ്ടോ എന്ന സംശയത്തില്‍ തിരച്ചില്‍ തുടരുകയാണ്.

കെ.എം.എം.എല്ലിന്റെ എം.എസ് യൂണിറ്റിലേക്ക് പോകുന്നതിനുള്ള ഇരുമ്പ് പാലമാണിത്. നാട്ടുകാരും ഇതുപയോഗിക്കുന്നു.

ഒരേ സമയം ഇരുപതു പേര്‍ പാലത്തില്‍ കയറിയതാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. പൊന്മന ഭാഗത്തെ മൈനിംഗ് കരാര്‍ തൊഴിലാളികള്‍ കുറെ ദിവസങ്ങളായി സമരത്തിലായിരുന്നു.

ഇന്നു രാവിലെ മാനേജുമെന്റ് പ്രതിനിധികളും തൊഴിലാളികളും തമ്മില്‍ ചര്‍ച്ചയുണ്ടായിരുന്നു. ചര്‍ച്ച കഴിഞ്ഞ് തിരിച്ചുപോയ തൊഴിലാളികളും പണിക്കു വന്ന തൊഴിലാളികളുമാണ് അപകടത്തില്‍ പെട്ടവരിലേറെയും. സുരക്ഷയെക്കുറിച്ചു ചിന്തിക്കാതെ കൂട്ടത്തോടെ പാലത്തില്‍ കയറിയതാണ് അപകടകാരണമായത്.


Keywords: Chavara, Bridge Collapse, KMML, Kollam

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,270,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4919,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10735,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1423,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,360,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,870,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1084,
ltr
item
www.vyganews.com: ചവറയില്‍ കായലിനു കുറുകേയുള്ള നടപ്പാലം തകര്‍ന്നു, ഒരാള്‍ മരിച്ചു, ഇരുപതോളം പേര്‍ക്ക് പരിക്ക്, ദുരന്തകാരണം ഒരേസമയം കൂടുതല്‍ പേര്‍ പാലത്തില്‍ കയറിയത്
ചവറയില്‍ കായലിനു കുറുകേയുള്ള നടപ്പാലം തകര്‍ന്നു, ഒരാള്‍ മരിച്ചു, ഇരുപതോളം പേര്‍ക്ക് പരിക്ക്, ദുരന്തകാരണം ഒരേസമയം കൂടുതല്‍ പേര്‍ പാലത്തില്‍ കയറിയത്
https://4.bp.blogspot.com/-gJpN_caKphs/WfbTh7lb-3I/AAAAAAAAHeE/kF6nrAq4PPcgp0CJWw4BVWnGBAoOO4nWACLcBGAs/s640/KMML%2BPALAM.jpg
https://4.bp.blogspot.com/-gJpN_caKphs/WfbTh7lb-3I/AAAAAAAAHeE/kF6nrAq4PPcgp0CJWw4BVWnGBAoOO4nWACLcBGAs/s72-c/KMML%2BPALAM.jpg
www.vyganews.com
https://www.vyganews.com/2017/10/bridge-collapsed-in-chavara-one-killed.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/10/bridge-collapsed-in-chavara-one-killed.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy