നാഗ്പുര്‍ : അഞ്ചാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സെടുത്തു. പരന്പരയിലെ അവസാന ...
നാഗ്പുര്‍ : അഞ്ചാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സെടുത്തു.
പരന്പരയിലെ അവസാന മത്സരത്തില്‍ ടോസ് നേടിയ ഓസീസ് നായകന് സ്റ്റീവ് സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
കഴിഞ്ഞ മത്സരത്തില്‍നിന്നു മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ അവസാന ഏകദിനത്തിന് ഇറങ്ങിയത്. മുഹമ്മദ് ഷമിക്കും ഉമേഷ് യാദവിനും പകരക്കാരായി ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറും തിരിച്ചെത്തി.
യുസ്വേന്ദ്ര ചാഹലിനു പകരം ചൈനമന്‍ ബൗളര്‍ കുല്‍ദീപ് യാദവ് തിരിച്ചെത്തി. മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവര്‍ നാലാം ഏകദിനത്തിലാണ് ടീമിലെത്തിയത്. ഇവര്‍ക്കു മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഇതു ഇന്ത്യന്‍ തോല്‍വിക്കു കാരണമാവുകയും ചെയ്തു.
ഓസീസ് നിരയില്‍ പരിക്കേറ്റ കെയ്ന്‍ റിച്ചാര്‍ഡ്സണു പകരം ജയിംസ് ഫോക്നര്‍ ടീമിലെത്തി.
നാലാം ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്കു മികച്ച തുടക്കം നല്കിയ ഓപ്പണര്‍മാരെ തിരിച്ചയച്ച് ഇന്ത്യന്‍ ബൗളര്‍മാര്‍ കളിയില്‍ മേല്‍ക്കൈ നേടുകയായിരുന്നു.
ഡേവിഡ് വാര്‍ണര്‍ (53), ആരണ് ഫിഞ്ച് (32) എന്നിവര്‍ ഭേദപ്പെട്ട തുടക്കത്തിനു ശ്രമിച്ചെങ്കിലും പിന്നാലെ സ്റ്റീവ് സ്മിത്ത് (16), പീറ്റര്‍ ഹാന്‍സ്കോന്പ് (13) എന്നിവര്‍ക്കു പിഴച്ചു. ഇതോടെ തന്നെ സ്കോറിംഗ് മന്ദഗതിയിലായി.
ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കു മുന്നില്‍ പതറിയ ഓസീസ് 99/1 എന്ന നിലയില്‍നിന്ന് 118/4 എന്ന നിലയിലേക്ക് തകരുകയായിരുന്നു. 66 റണ്‍സിന്റെ ഓപ്പണിംഗ് വിക്കറ്റിനുശേഷമായിരുന്നു തകര്‍ച്ച.
പിന്നീട് ട്രാവിസ് 42, മാര്‍ക്കസ് സ്റ്റോണിസിസ് (63) എന്നിവര്‍ പിടിച്ചുനില്ക്കാന് നോക്കിയെങ്കിലും മാത്യു വെയ്ഡ് (20), ജെയിംസ് ഫോക്നര്‍ (12), നതാന്‍ കോള്‍ട്ടര്‍ (0) എന്നിവര്‍ നിരാശപ്പെടുത്തി. രണ്ടു റണ്‍സെടുത്ത പാറ്റ് കമിന്‍സ് പുറത്താകാതെ നിന്നു.
COMMENTS