കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ സിനിമയെ വെല്ലുന്ന ട്വിസ്റ്റുകള്‍ തുടരുന്നു. നടന് ദിലീപ് വ്യാജരേഖയുണ്ടാക്കിയെന്ന ആരോപണവുമായി വന്ന പ...
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ സിനിമയെ വെല്ലുന്ന ട്വിസ്റ്റുകള്‍ തുടരുന്നു. നടന് ദിലീപ് വ്യാജരേഖയുണ്ടാക്കിയെന്ന ആരോപണവുമായി വന്ന പൊലീസിനെ വിഷമവൃത്തത്തിലാക്കിക്കൊണ്ട്, നടനെ ചികിത്സിച്ച ഡോക്ടര്‍ രംഗത്ത്.
നടി ആക്രമിക്കപ്പെട്ട ദിനങ്ങളില്‍ ദിലീപ് ആലുവയിലെ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നും വ്യാജരേഖ ദിലീപ് ചമച്ചുവെന്ന വാദം കളവാണെന്നും ചികിത്സിച്ച ഡോക്ടര്‍ ഹൈദര്‍ അലി പറഞ്ഞു.
ദിലീപ് ഫെബ്രുവരി 14 മുതല്‍ 18 വരെ തന്റെ കീഴില്‍ ചികിത്സ തേടിയിരുന്നു എന്നത് സത്യമാണ്. അഡ്മിറ്റ് ചെയ്തിരുന്നെങ്കിലും വൈകുന്നേരം ദിലീപ് വീട്ടില്‍ പോകുമായിരുന്നു.
വ്യാജരേഖ ഉണ്ടാക്കിയിട്ടില്ല. ആശുപത്രി രേഖകള്‍ പൊലീസ് പരിശോധിച്ചിരുന്നു. പൊലീസ് തന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഡോ. ഹൈദര്‍ അലി പറഞ്ഞു.
മുന്‍പും ദിലീപ് ഇവിടെ ചികിത്സ തേടിയിട്ടുണ്ട്. അന്നും അഡ്മിറ്റ് ചെയ്യുമ്പോള്‍ വൈകുന്നേരം ദിലീപ് വൈകുന്നേരം വീട്ടില്‍ പോവുക പതിവായിരുന്നു.
എന്നാല്‍, കേസില്‍ നിന്നു രക്ഷപ്പെടാന്‍ ചികിത്സയിലായിരുന്നുവെന്ന് ദിലീപ് വ്യാജരേഖ ഉണ്ടാക്കിയെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ പേരില്‍ വീണ്ടും അറസ്റ്റിനു വരെ പൊലീസ് ആലോചിച്ചിരുന്നു.
ദിലീപിനെ ചികിത്സിച്ച ഡോക്ടര്‍ നടന്് അനുകൂലമായി രംഗത്തുവന്നതോടെ പൊലീസ് വീണ്ടും വിഷമവൃത്തത്തിലായിരിക്കുകയാണ്. എന്നാല്‍, ആ ദിവസം പകലും ദിലീപ് പുറത്തുപോയതിനു തെളിവുണ്ടെങ്കില്‍ പൊലീസിന് ഈ വാദം ഖണ്ഡിക്കാനും കഴിയും.
ആശുപത്രിയിലെ ഡോക്ടറെയും നഴ്സുമാരെയും പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്തി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ടെന്നാണ് പൊലീസ് നല്കിയ മറുപടി.

COMMENTS