തിരുവനന്തപുരം: ബിജെപി സംസ്ഥാന അധക്ഷന്‍ കുമ്മനം രാജശേഖരന് നയിച്ച ജനരക്ഷായാത്രയുടെ സമാപനസമ്മേളനത്തില്‍ സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി...
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധക്ഷന്‍ കുമ്മനം രാജശേഖരന് നയിച്ച ജനരക്ഷായാത്രയുടെ സമാപനസമ്മേളനത്തില്‍ സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോഴെല്ലാം ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. നിലവിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം 13 ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.
ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകര്‍ക്ക് ജീവന് നഷ്ടപ്പെട്ടത് മുഖ്യമന്ത്രിയുടെ നാട്ടിലാണ്. മുഖ്യമന്ത്രി അതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുമോയെന്ന് ബിജെപി അധ്യക്ഷന്‍ ചോദിച്ചു. കേരളത്തില്‍ മാത്രല്ല, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലുള്ള മറ്റു സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് സ്ഥിതിയെന്നും അമിത് ഷാ ആരോപിച്ചു.
ബിജെപിയുടെ ജനരക്ഷായാത്ര മുഖ്യമന്ത്രിയെ ഭയപ്പെടുത്തി. സോളാര്‍ കേസിലെ നടപടികള്‍ മന്ദഗതിയിലാക്കിയത് അതിന്റെ തെളിവാണെന്ന് അമിത് ഷാ പറഞ്ഞു. കേരളത്തിലെ വികസനത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ജനരക്ഷായാത്ര നടത്തിയതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വികസനത്തെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ തങ്ങള്‍ തയ്യാറാണ്. കേന്ദ്രം സംസ്ഥാനത്തിനു നല്കിയ സഹായങ്ങളെക്കുറിച്ച് ഞങ്ങള്‍ പറയാം.
ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ജനരക്ഷയാത്ര നടത്തിയത്. അക്രമത്തിലൂടെ ബിജെപിയെ അടിച്ചമര്ത്താന്ാ സാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
Tags: BJP, Kerala, Politics, AmitShah, PinarayiVijayan, CPM

COMMENTS