കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഏഴാം പ്രതി നടന് ദിലീപിനെതിരെ രഹസ്യമൊഴി നല്കി. പൊലീസിനെ ഉദ്ധരിച്ച് മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട്...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഏഴാം പ്രതി നടന് ദിലീപിനെതിരെ രഹസ്യമൊഴി നല്കി. പൊലീസിനെ ഉദ്ധരിച്ച് മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഏഴാം പ്രതി ചാര്‍ളിയാണ് ദിലീപിന്റെ പങ്കാളിത്തത്തെ സംബന്ധിച്ച് പൊലീസിനു മൊഴി നല്‍കിയത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നടിയെ ആക്രമിച്ചത് ദിലീപിന്റെ ക്വട്ടേഷനാണെന്ന് തന്നോടു പറഞ്ഞതായി ചാര്‍ളി പൊലീസിനു മൊഴി നല്കി.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കാണിച്ചിരുന്നു. ക്വട്ടേഷന്‍ തുക ഒന്നരക്കോടി രൂപയാണെന്നും പള്‍സര്‍ സുനി തന്നോടു പറഞ്ഞതായാണ് ചാര്‍ളിയുടെ മൊഴി.
നടിയെ ആക്രമിച്ച ശേഷം കേരളം വിട്ട പള്‍സര്‍ സുനിയെ കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചയാളാണ് ചാര്‍ളി. കേസില്‍ ചാര്‍ളിയെ മാപ്പുസാക്ഷിയാ്ക്കാനാണ് പൊലീസിന്റെ നീക്കം.
കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. 86 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞിട്ടാണ് കോടതി ജാമ്യം നല്‍കിയത്.
Tags: Dileep, PulsarSuni, Police, Kerala, Crime, Molestation

COMMENTS