BREAKING NEWS
Search

സിപിഎമ്മുകാരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന ബിജെപി വനിതാ നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരേ നടന്‍ അലന്‍സിയര്‍ കൊല്ലം പൊലീസില്‍ പരാതി നല്കി


കൊല്ലം: സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി കണ്ണ് ചൂഴ്‌ന്നെടുക്കുമെന്നു പറഞ്ഞ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെയ്‌ക്കെതിരേ നടന്‍ അലന്‍സിയര്‍ കൊല്ലം ചവറ പൊലീസില്‍ പരാതി നല്കി.

സിപിഎമ്മുകാര്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണുരുട്ടിയാല്‍ അവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്നായിരുന്നു സരോജ് പാണ്ഡെ പറഞ്ഞത്.

സരോജ് പാണ്ഡെയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ തന്റെ കണ്ണുകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടു കൂടിയാണ് അലന്‍സിയര്‍ പൊലീസിനെ സമീപിച്ചിരിക്കുന്നത്.

കറുത്ത തുണി ഉപയോഗിച്ച് കണ്ണ് മറച്ചാണ് അലന്‍സിയര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്.

ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഭാരതം അടിമയല്ല. പശുവിനെ സംരക്ഷിക്കുന്നതിനു പകരം മനുഷ്യന് ശ്വാസം കൊടുക്കാനും പാര്‍പ്പിടം കൊടുക്കാനുമാണ് ഭരണത്തിലിരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതെന്നും അലന്‍സിയര്‍ പറഞ്ഞു.

ഭരണാധികാരികള്‍ ചരിത്രത്തെ മാറ്റി മറിക്കുകയാണ് . ഇത്തരം നീക്കങ്ങള്‍ക്കെതിരേ ഒറ്റയാള്‍ പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ സിപിഎമ്മുകാരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന ബിജെപി വനിതാ നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരേ നടന്‍ അലന്‍സിയര്‍ കൊല്ലം പൊലീസില്‍ പരാതി നല്കി