BREAKING NEWS
Search

വീണ്ടും ശിശുമരണം, ഇത്തവണ ഗുജറാത്തില്‍, മൂന്നു ദിവസത്തിനിടെ മരിച്ചത് 18 നവജാതശിശുക്കള്‍

അഹമ്മദാബാദ്: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ മെഡിക്കല്‍ കോളേജില്‍ ശിശുക്കള്‍ മരിച്ചതിന്റെ വിവാദങ്ങള്‍ കെട്ടടങ്ങളും മുമ്പ് ബിജെപി ഭരിക്കുന്ന മറ്റൊരു സംസ്ഥാനത്ത് ശിശുമരണം.

ഗുജറാത്തിലെ അഹമ്മദാബാദിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് മൂന്നു ദിവസത്തിനുള്ളില്‍ 18  നവജാതശിശുക്കള്‍ മരിച്ചത്.

ശ്വാസംമുട്ടല്‍, തൂക്കക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളുള്ള ശിശുക്കളാണ് മരിച്ചത്. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ചുമതല മൂന്നംഗ മെഡിക്കല്‍ സംഘത്തിനാണ്.

ജീവന്‍ നഷ്ടപ്പെട്ട കുട്ടികളുടെ ബന്ധുക്കള്‍ ആശുപത്രി ആക്രമിച്ചേക്കുമെന്നു ഭയന്ന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കുട്ടികളുടെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രി വിജയ് രൂപാനിയാണെന്ന് ആരോപണവുമായി പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.









vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “വീണ്ടും ശിശുമരണം, ഇത്തവണ ഗുജറാത്തില്‍, മൂന്നു ദിവസത്തിനിടെ മരിച്ചത് 18 നവജാതശിശുക്കള്‍