തിരുവനന്തപുരം: പി.കെ കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവു നികത്തുന്നതിനായി വേങ്ങരയില്‍ ഒക്ടോബര്‍ 11ന് ഉപതിരഞ്ഞെടുപ്പ് നടത്തും. ഒക്ടോബര...
തിരുവനന്തപുരം: പി.കെ കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവു നികത്തുന്നതിനായി വേങ്ങരയില്‍ ഒക്ടോബര്‍ 11ന് ഉപതിരഞ്ഞെടുപ്പ് നടത്തും.
ഒക്ടോബര്‍ 15നായിരിക്കും വോട്ടെണ്ണലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു. വെള്ളിയാഴ്ച വിജ്ഞാപനം പുറത്തിറങ്ങും. ഈ മാസം 22 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം.
മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാണ് കുഞ്ഞാലിക്കുട്ടി രാജിവച്ചത്. യുഡിഎഫ് ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ മണ്ഡലമാണ് വേങ്ങര.
എല്‍ഡിഎഫില്‍ സിപിഎമ്മാണ് ഇവിടെ മത്സരിക്കുക. ലീഗിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് വേങ്ങര. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ വേങ്ങര, കണ്ണമംഗലം, എര്.ആര് നഗര്‍, ഊരകം, പറപ്പൂര്, ഒതുക്കങ്ങല്‍ പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് വേങ്ങര മണ്ഡലം.
മണ്ഡലം രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്കായിരുന്നു വിജയം. 2016ലും കുഞ്ഞാലിക്കുട്ടി വിജയിച്ചു.
പുതിയ സ്ഥാനാര്‍ത്ഥിക്കായി ലീഗ് തിരക്കിട്ട അന്വേഷണം നടത്തുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
COMMENTS