തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. ക്ലിഫ് ഹൗസില്‍ വച്ചാണ്...
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. ക്ലിഫ് ഹൗസില്‍ വച്ചാണ് ഏറെ രാഷ്ട്രീയ പ്രാധാന്യം ഉണ്ടാകാന്‍ സാധ്യതയുള്ള കൂടിക്കാഴ്ച നടന്നത്.
കേരളത്തില്‍ ഒരുകാലത്തും ബിജെപി അധികാരത്തില്‍ വരാന്‍ പോകുന്നില്ലെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം വെള്ളാപ്പള്ളി പറഞ്ഞു.
യുഡിഎഫിലും എല്‍ഡിഎഫിലും ഇടം നല്‍കാത്തതിനാലാണ് ബിഡിജെഎസ് എന്‍ഡിഎയിലേക്കു പോയത്. കേരളത്തില്‍ എന്‍ഡിഎ ഇല്ല. എന്‍ഡിഎയില്‍ നിന്നതുകൊണ്ടു കാര്യമില്ല.
മനസ്സുകൊണ്ട് താന്‍ ഇടതുപക്ഷമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിനു ശേഷവും പിണറായി വിജയന് മുഖ്യമന്ത്രിയാകും.
മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ എല്ലാ വിവരങ്ങളും വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ബിഡിജെഎസ് എന്‍ഡിഎ വിടാന്‍ ഒരുങ്ങുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് പിണറായി വിജയനെ വെള്ളപ്പള്ളി സന്ദര്‍ശിച്ചത്.
Tags: VellappallyNatesan, PinarayiVijayan, ChiefMinister, Kerala, Politics, SNDP

COMMENTS