BREAKING NEWS
Search

അമേരിക്കന്‍ പോര്‍ വിമാനങ്ങള്‍ ഉത്തര കൊറിയന്‍ മുനമ്പില്‍, യുദ്ധഭീതിയില്‍ ലോകം




സോള്‍: ഉത്തര കൊറിയയുടെ കിഴക്കന്‍ തീരത്തോട് അടുത്ത് പോര്‍ വിമാനങ്ങള്‍ പുറത്തിക്കൊണ്ട് അമേരിക്ക യുദ്ധ നടപടിയോട് ഒരു പടി കൂടി അടുത്തു.

ഇരു കൊറിയകള്‍ക്കുമിടയിലെ  സൈനിക രഹിത മേഖലയിലാണ് യുദ്ധവിമാനം പറത്തിയത്. ഉത്തര കൊറിയ ഇനിയും പ്രകോപനം തുടര്‍ന്നാല്‍ അവരെ തകര്‍ക്കുമെന്ന മുന്നറിയിപ്പാണ് ഈ നടപടിയെന്ന് അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു.

ഗുവാം ദ്വീപില്‍ നിന്നുള്ള രണ്ട് യുഎസ് എയര്‍ഫോഴ്‌സ് ബി 1 ബി ലാന്‍സര്‍ ബോംബര്‍ വിമാനങ്ങളും ജപ്പാനിലെ ഒകിനാവയില്‍ നിന്നുള്ള വ്യോമസേനയുടെ നാല് എഫ് 15 സി ഈഗിള്‍ വിമാനങ്ങളും സംയുക്തമായാണ് മുന്നറിയിപ്പ് പ്രകടനത്തില്‍ പങ്കെടുത്തത്. മാതൃരാജ്യത്തെയും സഖ്യകക്ഷികളെയും പ്രതിരോധിക്കാന്‍ ഞങ്ങള്‍ പൂര്‍ണ സൈനിക ശേഷി ഉപയോഗിക്കാന്‍ തയ്യാറാണെന്നാണ് ഇതിനെക്കുറിച്ചു പെന്റഗണ്‍ വക്താവ് ഡാന വൈറ്റ് പറഞ്ഞു.

ഭീഷണി തുടര്‍ന്നാല്‍, ഉത്തര കൊറിയയെ നശിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച യുഎന്‍ പൊതുസഭയില്‍ പ്രസംഗിച്ചിരുന്നു. ട്രംപ് കുരയ്ക്കുന്ന പട്ടി മാത്രമാണെന്നായിരുന്നു ഇതിന് ഉത്തരകൊറിയ  മറുപടി കൊടുത്തത്.


Keywords: America, North Korea, Donald Trump, Wra, Kim Jong Ill



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ അമേരിക്കന്‍ പോര്‍ വിമാനങ്ങള്‍ ഉത്തര കൊറിയന്‍ മുനമ്പില്‍, യുദ്ധഭീതിയില്‍ ലോകം