Search

സോണിയാ ഗാന്ധിയുടെ മുങ്ങിയഎസ്പിജി കാമാന്‍ഡോയെ കണ്ടെത്തി, പൊലീസ് ചോദ്യം ചെയ്യുന്നു, കോണ്‍ഗ്രസ് അദ്ധ്യക്ഷയുടെ സുരക്ഷാഭടന്മാരെയെല്ലാം പുനര്‍വിന്യസിച്ചേക്കും


അഭിനന്ദ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ കാണാതായ എസ്പിജി കമാന്‍ഡോയെ കണ്ടെത്തി. ഇയാളെ എവിടെനിന്നാണ് കണ്ടെത്തിയതെന്നു പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ലെന്നും ന്യൂഡല്‍ഹി ഡിസിപി ബി.കെ സിംഗ് വെളിപ്പെടുത്തി.

പൊലീസിന്റെ ചോദ്യം ചെയ്യല്‍ കഴിഞ്ഞാല്‍ ഇയാളെ വിവിധ സുരക്ഷാ ഏജന്‍സികള്‍ ചോദ്യം ചെയ്യും. ഇയാളെ ഡ്യൂട്ടിയില്‍ നിന്നു മാറ്റിനിറുത്തുമെന്നും അറിയുന്നു.


മൂന്നു ദിവസമായി ഒരു വിവരവും കൊടുക്കാതെ ഒളിവില്‍ പോയ വ്യക്തി സോണിയാ ഗാന്ധിയുടെ അംഗരക്ഷകനാണെന്നത് അധികൃതരെ അമ്പരപ്പിക്കുന്നു.

വിവിധ ഏജന്‍സികള്‍ ഒരുമിച്ചു നടത്തിയ വ്യാപക അന്വേഷണത്തിലാണ് കമാന്‍ഡോയായ രാകേഷ് കുമാ (31) റിനെ കണ്ടെത്തിയത്. ഈ മാസം ഒന്നു മുതലാണ് കമാന്‍ഡോരാകേഷ് കുമാറിനെ കാണാതായത്.

സോണിയാ ഗാന്ധിയുടെ വസതിയില്‍ സപ്തംബര്‍ ഒന്നിന് രാകേഷ് കുമാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ ദിവസം അദ്ദേഹത്തിന് ഓഫ് ആയിരുന്നു. എന്നിട്ടും വന്നത് എന്തുകൊണ്ടെന്നും വ്യക്തമായിട്ടില്ല. ഇക്കാര്യവും അന്വേഷിക്കുന്നുണ്ട്.

അന്ന് അദ്ദേഹം ഡ്യൂട്ടി റിവോള്‍വറും മൊബൈല്‍ ഫോണും അവിടെ തന്നെ വച്ചു രാവിലെ പതിനൊന്നു മണിയോടെ പുറത്തേയ്ക്കു പോയി. പിന്നീട് ഒരു വിവരവുമില്ലാവുകയായിരുന്നു.

ദ്വാരകയിലെ ഒരു വാടകവീട്ടിലാണു രകേഷ് ഭാര്യയും രണ്ടു കുട്ടികളുമൊത്ത് താമസിച്ചിരുന്നത്. സെപ്തംബര്‍ രണ്ടായിട്ടും ഭര്‍ത്താവിന്റെ വിവരമൊന്നും കിട്ടാതിരുന്നപ്പോള്‍ ഡ്യൂട്ടി സമയം ദീര്‍ഘിപ്പിച്ചതാവുമെന്ന് കുടുംബാംഗങ്ങള്‍ കരുതി.

സെപ്തംബര്‍ മൂന്നിനും വിവരമൊന്നുമില്ലാതെ വന്നപ്പോള്‍ ബന്ധുക്കള്‍ 10 ജനപഥില്‍ എത്തി തിരക്കിയപ്പോഴാണ് രാകേഷിനെ കാണാനില്ലെന്നു വ്യക്തമായത്. തുടര്‍ന്ന് രാകേഷിന്റെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇതോടെയാണ് സുരക്ഷാ കേന്ദ്രങ്ങളെല്ലാം ഉണര്‍ന്നതും വിശദമായ അന്വേഷണം ആരംഭിച്ചതും മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാളെ കണ്ടെത്തിയതും.

ഈ സംഭവത്തോടെ, സോണിയയുടെ സുരക്ഷാ ചുമതലയിലുള്ള എല്ലാവരെയും പുനര്‍വിന്യസിച്ചേക്കുമെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു.Congress president Sonia Gandhi's missing SPG commando has been found. The police did not reveal where he was found. New Delhi DCP BK Singh said that he is being questioned in detail and can not say more. After the questioning of the police, he will questioned by various security agencies.  Rakesh Kumar, 31, was found  missing since first of  this month.

Keywords: Rakesh Kumar, Sonia Gandhi, residence, September , Dwarka,  Home Ministry, SPG commando , New Delhi , DCP BK Singh, multi-agency,  investigation
ദിലീപിനെ പുറത്തെത്തിക്കാന്‍ അണിയറയില്‍ നീക്കം ശക്തം, താരസംഘടന പിളര്‍പ്പിന്റെ വക്കില്‍, അന്വേഷക സംഘത്തെ ദുര്‍ബലമാക്കാന്‍ സര്‍ക്കാരിലും കനത്ത സമ്മര്‍ദ്ദം

റോയ് പി തോമസ് കൊച്ചി: നടന്‍ ദിലീപിനെ നിരപരാധിയായി ചിത്രീകരിച്ച് ഏതു വിധത്തിലും പുറത്തെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സിനിമാക്കാര്‍ നിരനിരയായി താരത്തെ കാണാന്‍ ജയിലിലെത്തിയതെന്ന് പൊലീസ് ഇന്റലിജന്‍സ് വിഭാഗം ആഭ്യന്തര വകുപ്പിന് മുന്നറിയിപ്പു നല്കി. കൃത്യമായ തെളിവുകള്‍ സഹിതം കോടതിക്കു മുന്നില്‍ പ്രതിയെ എത്തിച്ചിട്ടും കേസ്

ദിലീപിനെ കാണാന്‍ പടയോടെ സിനിമാക്കാര്‍, കര്‍ശന നിയന്ത്രണത്തിന് ജയില്‍ വകുപ്പിന് നിര്‍ദ്ദേശം വരും

റോയ് പി തോമസ് കൊച്ചി: നടന്‍ ദിലീപിനെ കാണാന്‍ ആലുവാ സബ് ജയിലിലേക്ക് പ്രവാഹമായതോടെ, കര്‍ശന നിയന്ത്രണത്തിന് നടപടി വേണമെന്ന് ജയില്‍ വകുപ്പിനോട് ആഭ്യന്തര വകുപ്പ് ആവശ്യപ്പെടും. മാനഭംഗത്തിന് ക്വട്ടേഷന്‍ കൊടുത്ത കേസില്‍ പ്രതിയായാണ് ജാമ്യം പോലും നിഷേധിക്കപ്പെട്ട് ദിലീപ് ജയിലില്‍ കഴിയുന്നത്. അദ്ദേഹത്തെ കാണുന്നതിന്vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ സോണിയാ ഗാന്ധിയുടെ മുങ്ങിയഎസ്പിജി കാമാന്‍ഡോയെ കണ്ടെത്തി, പൊലീസ് ചോദ്യം ചെയ്യുന്നു, കോണ്‍ഗ്രസ് അദ്ധ്യക്ഷയുടെ സുരക്ഷാഭടന്മാരെയെല്ലാം പുനര്‍വിന്യസിച്ചേക്കും