തിരുവനന്തപുരം: ആറുമാസത്തെ കാലാവധിയുമായി തുടങ്ങിയ ജസ്റ്റിസ് ജി. ശിവരാജന് കമ്മിഷന് മൂന്നര വര്‍ഷത്തിനു ശേഷം സോളാര്‍ കേസില്‍ റിപ്പോര്‍ട...
തിരുവനന്തപുരം: ആറുമാസത്തെ കാലാവധിയുമായി തുടങ്ങിയ ജസ്റ്റിസ് ജി. ശിവരാജന് കമ്മിഷന് മൂന്നര വര്‍ഷത്തിനു ശേഷം സോളാര്‍ കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും അദ്ദേഹത്തിന്റെ ഓഫീസിനെയും നിശിതമായി വിമര്‍ശിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
മന്ത്രിസഭ പരിശോധിച്ച ശേഷം റിപ്പോര്‍ട്ട് നിയമോപദേശത്തിനായി നിയമ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറും.
ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ മൊഴികള്‍ കമ്മിഷന് രേഖപ്പെടുത്തിയിരുന്നു. പ്രധാന സാക്ഷി സരിതാ എസ്. നായരില്‍നിന്നു തെളിവുകള്‍ ശേഖരിച്ചതും മൊഴി രേഖപ്പെടുത്തിയതും വലിയ വാര്‍ത്തയായിരുന്നു.
നുള്ള ശ്രമങ്ങളും വലിയ വാര്‍ത്തയായിരുന്നു. സരിത പുറത്തു പറഞ്ഞ തെളിവുകള്‍ കമ്മീഷനു മുമ്പാകെ ഹാജരാക്കാന്‍ സാധിച്ചില്ലെന്നും പറയപ്പെടുന്നു.
ആദ്യം ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെ കമ്മിഷനായി കിട്ടാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതിനെ തുടര്‍ന്ന് റിട്ടയേഡ് ജസ്റ്റിസ് ജി. ശിവരാജനെ കമ്മിഷനായി നിശ്ചയിക്കുകയും 2014 മാര്‍ച്ച് മൂന്നിന് കമ്മിഷന് പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ജാഗ്രതക്കുറവാണ് ഇത്തരുമൊരു വിവാദത്തിലേക്കു നയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ക്കു ബന്ധമുള്ളതുകൊണ്ടാണ് അഴിമതിക്കും ഇടപാടിനും ഇത്രയും വ്യാപ്തിയുണ്ടായതുമെന്നും കമ്മിഷന് ചൂണ്ടിക്കാട്ടുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് നിലവിലെ നിയമസംവിധാനങ്ങള്‍ ഫലപ്രദമല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ വിലയിരുത്തലുകള്‍ ആവശ്യമുണ്ടെന്നും തിനുശേഷം തുടര്‍ നടപടികളെക്കുറിച്ച് പറയാമെന്നും ുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
COMMENTS