ടോക്കിയോ: കൊറിയന്‍ ഓപ്പണ്‍ ബാഡ്മിന്റ്ണ്‍ സൂപ്പര്‍ സീരിസില്‍ തന്നെ മുട്ടുകുത്തിച്ച പിവി സിന്ധുവിനെ സ്വന്തം നാട്ടില്‍ പരാജയപ്പെടുത്തിക്ക...
ടോക്കിയോ: കൊറിയന്‍ ഓപ്പണ്‍ ബാഡ്മിന്റ്ണ്‍ സൂപ്പര്‍ സീരിസില്‍ തന്നെ മുട്ടുകുത്തിച്ച പിവി സിന്ധുവിനെ സ്വന്തം നാട്ടില്‍ പരാജയപ്പെടുത്തിക്കൊണ്ട് ജാപ്പനീസ് താരം നൊസോമി ഒകുഹാര പകരംവീട്ടി.
ജപ്പാന് ഓപ്പണ്‍ സൂപ്പര്‍ സീരീസ് രണ്ടാം റൗണ്ടിലാണ് ഇന്ത്യന്‍ താരം പി.വി. സിന്ധുവിനെ ഒകുഹാര അനായാസം കീഴ്പ്പെടുത്തിയത്. 21-18, 21-8 സ്കോറിനാണ് സിന്ധുവിനെ ഒകുഹാര നിസ്സാരമായി തോല്‍പിച്ചുവിട്ടത്.
ഇതുവരെ ഒന്‍പത് മത്സരങ്ങളില്‍ സിന്ധുവും ഒകുഹാരയും നേര്‍ക്കുനേര്‍ നിന്നിട്ടുണ്ട്. ഇതില്‍ അഞ്ച് മത്സരങ്ങളില്‍ ഒകുഹാര ജയിച്ചപ്പോള്‍ നാലില്‍ വിജയം സിന്ധുവിനൊപ്പമായിരുന്നു.
ഇക്കഴിഞ്ഞ കൊറിയ സൂപ്പര്‍ സീരീസില്‍ ഒകുഹാരയെ പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം നേടിയപ്പോള്‍ തൊട്ടുമുന്‍പ് നടന്ന ലോകചാന്പ്യന്ഷിപ്പ് ഫൈനലില്‍ സിന്ധുവിനെ ഒകുഹാര തോല്പിക്കുകയായിരുന്നു.
Nosomi Okuhara defeated PV Sindhu in the Japan Open Superseries. Sindhu was defeated by Okuhara for 21-18, 21-8. So far Sindhu and Okrhara have played in nine games.
Keywords: PV Sindhu, Nosomi Okuhara, Novak Djokovic , Korean Open badminton tournamen, Japan Open, India, Korea,World Championship
COMMENTS