ന്യൂഡല്‍ഹി: മ്യാന്മറില് നിന്ന് പലായനം ചെയ്യുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന കേന്ദ്രത്തിന്റെ വാദത്തിനെതിരെ റ...
ന്യൂഡല്‍ഹി: മ്യാന്മറില് നിന്ന് പലായനം ചെയ്യുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന കേന്ദ്രത്തിന്റെ വാദത്തിനെതിരെ റോഹിങ്ക്യകള്‍ സുപ്രീം കോടതിയെ സമീപിച്ചു.
ഇന്ത്യയില്‍ അഭയം തേടിയ റോഹിങ്ക്യന്‍ മുസ്ലീങ്ങളെ മ്യാന്മറിലേക്കു തിരിച്ചയയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം തടയണം എന്നാവശ്യപ്പെട്ടാണ് റോഹിങ്ക്യന്‍ വിഭാഗക്കാരായ ചിലര്‍ സുപ്രീം കോടതിയിലെത്തിയത്.
ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളുമായി റോഹിങ്ക്യകള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ വാദം അടിസ്ഥാന രഹിതമാണെന്നും റോഹിങ്ക്യന്‍ പ്രതിനിധികള്‍ സുപ്രീം കോടതിയെ അറിയിച്ചു.ഹര്‍ജി കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഒക്ടോബര്‍ മൂന്നിലേക്കു മാറ്റി.
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് പാകിസ്ഥാനിലെ ചാരസംഘനയായ ഐ.എസ്.എയുമായും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുമായും ബന്ധമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
Tags: Rohingya, Refugees, Myanmar, India, SupremeCourt

COMMENTS