കൊച്ചി: ദിലീപ് ചിത്രമായ രാമലീല പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകളെ ആക്രമണത്തില്‍ നിന്ന രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് ടോമിച്ചന...
കൊച്ചി: ദിലീപ് ചിത്രമായ രാമലീല പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകളെ ആക്രമണത്തില്‍ നിന്ന രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് ടോമിച്ചന് മുളകുപാടം ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
ചിത്രം റിലീസ് ചെയ്താല്‍ തീയറ്ററുകള്‍ ആക്രമിക്കപ്പെടുമെന്ന് ഉടമകള്‍ക്കു ഭയമുണ്ട്. ഈ സാഹചര്യത്തിലാണ് സംരക്ഷണം തേടി ടോമിച്ചന് കോടതിയിലെത്തിയത്.
ചിത്രം ഈ മാസം അവസാനം റിലീസ് ചെയ്യുമെന്ന് ടോമിച്ചന് ഇന്നു വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം കോടതിയെ സമീപിച്ചിരിക്കുന്നത്.
സിനിമ പ്രദര്‍ശനത്തിനു തയ്യറായ സമയത്താണ് നായകന് ദിലീപ് അറസ്റ്റിലായത്. ഇതോടെ റിലീസിംഗ് മുടങ്ങി. 14 കോടിയിലധികം രൂപ ചെലവിട്ടു നിര്‍മിച്ച സിനിമയുടെ പ്രചാരണത്തിന് ഒരു കോടി രൂപയോളം മുടക്കിക്കഴിഞ്ഞു.
ദിലീപ് അറസ്റ്റിലായി രണ്ടു മാസമായിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്നും കേസവസാനിക്കുന്നതു വരെ സിനിമ റിലീസ് ചെയ്യാതിരിക്കുന്നത് വന്‍നഷ്ടമുണ്ടാക്കുമെന്നും അതിനാലാണ് കോടതിയുടെ സഹായം തേടുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ദിലീപ് ചിത്രമെന്ന പേരില്‍ രാമലീലയെ കൈയൊഴിയരുതെന്ന് സംവിധായകനും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Keywords: Dileep, Ramaleela, Tomichan Mulakuppadam
COMMENTS