BREAKING NEWS
Search

ജനത്തിനു മുന്നില്‍ വച്ചു പെണ്‍കുട്ടിയുടെ ജീന്‍സ് അഴിപ്പിച്ചു പരിശോധിച്ച എംപിയുടെ ആക്രോശം, പൊതുസ്ഥലത്ത് ചുംബിക്കുന്നത് പീഡനത്തിലേക്കു നയിക്കും, അത്തരക്കാരെ ജയിലിലടയ്ക്കണം


ഭരത്പുര്‍ : പൊതുസ്ഥലത്ത് ചുംബിക്കുന്ന ഇണകളെ ജയിലിലടയ്ക്കണമെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്.

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് സാക്ഷി മഹാരാജ്. ഭരത്പൂരിലെ മാധ്യമങ്ങളോട് സംസാരിക്കവേയാണ് സന്ന്യാസിയായ എംപി ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്.

പാര്‍ക്കുകളും പാതയോരത്തു പാര്‍ക്കു ചെയ്ത കാറുകളിലുമെല്ലാം ഇത്തരം പ്രവൃത്തികള്‍ നടക്കുന്നുവെന്നും അത്തകരക്കാരെ ജയിലലടയ്ക്കുക തന്നെ വേണമെന്നും എംപി പറയുന്നു. എംപിയുടെ പ്രസ്താവനയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ഇത്തരം ഇടപെടലുകളാണ് പിന്നീട് സ്ത്രീപീഡനത്തിനും മറ്റും കാരണമാവുന്നത്. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ നിയമനടപടി ശക്തമാക്കണമെന്ന് താന്‍ ആവശ്യപ്പെടുന്നതെന്നും സാക്ഷി മഹാരാജ് പറയുന്നു.

ജനക്കൂട്ടത്തിനു മുന്നില്‍ വച്ച് പെണ്‍കുട്ടിയുടെ ജീന്‍സിന്റെ സിബ് അഴിപ്പിച്ച് ജനനേന്ദ്രിയത്തിനടുത്തുള്ള മുറിവ് പരിശോധിക്കുന്ന സാക്ഷി മഹാരാജ്‌


അതുപോലെ എല്ലാ പൗരന്മാരും സ്വത്ത് വിവരം വെളിപ്പെടുത്തി നികുതി നല്‍കി രാജ്യപുരോഗതിക്കു സഹായിക്കണമെന്നും എംപി ഉദ്‌ബോധിപ്പിക്കുന്നു.

ഉത്തര്‍പ്രദേശിലെ മയിന്‍പുരിയില്‍ പൊലീസ് അതിക്രമത്തിന് ഇരയായ യുവതിയോട് പൊതു ജനത്തിനു മുന്നില്‍ വച്ച് ജീന്‍സ് അഴിച്ചു മുറിവുകള്‍ തന്നെ കാണിക്കാന്‍ ആവശ്യപ്പെട്ട എംപിയാണ് ഇപ്പോള്‍ പൊതു വേദിയില്‍ ചുംബിക്കുന്നവര്‍ക്കെതിരേ രംഗത്തുവന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ വര്‍ഷമാണ് യുവതിയെ ജനക്കൂട്ടത്തിനു മുന്നില്‍ വച്ച് പാന്റ് അഴിപ്പിച്ചത്. ഈ സംഭവം രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. പൊലീസ് അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കുന്നതിനു തുല്യമായിരുന്നു എംപിയുടെ നടപടിയെന്നായിരുന്നു ആക്ഷേപം.


Bharatiya Janata Party (BJP) MP Sakshi Maharaj has said that kissing in public places will lead to torture, and they should be jailed.There is huge protest in the social media against the MP's statement.

Keywords:  women's harassment, legal process, Sakshi Mahara, MP, Mainpuri, Uttar Pradesh,   MP,  public platform, harassment , victims 



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ജനത്തിനു മുന്നില്‍ വച്ചു പെണ്‍കുട്ടിയുടെ ജീന്‍സ് അഴിപ്പിച്ചു പരിശോധിച്ച എംപിയുടെ ആക്രോശം, പൊതുസ്ഥലത്ത് ചുംബിക്കുന്നത് പീഡനത്തിലേക്കു നയിക്കും, അത്തരക്കാരെ ജയിലിലടയ്ക്കണം