കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ സുഹൃത്ത് നാദിര്‍ഷയെ പൊലീസ് കസ്റ്റഡിയിലെടുത്തേക്കും. ഇതിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ സുഹൃത്ത് നാദിര്‍ഷയെ പൊലീസ് കസ്റ്റഡിയിലെടുത്തേക്കും. ഇതിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അനുമതിക്കായി കാത്തിരിക്കുകയാണ് അന്വേഷണസംഘം.
നാദിര്‍ഷയെ അറസ്റ്റ് ചെയ്ത ശേഷം ആവശ്യമായ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ജാമ്യത്തില്‍ വിടാനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം. എന്നാല്‍, പൊലീസിനെതിരെ രൂക്ഷമായ ആരോപണവുമായി നാദിര്‍ഷ രംഗത്തെത്തിയതോടെ പഴുതടച്ചുള്ള അറസ്റ്റിനാണ് പൊലീസിന്റെ നീക്കം.
കേസില്‍ അറസ്റ്റ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് നാദിര്‍ഷാ ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, കോടതി ഇതു തള്ളുകയും അറസ്റ്റ് തടയാനാവില്ലെന്നു വ്യക്തമാക്കുകയും ചെയ്തു.
നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ 13 ന് പരിഗണിക്കുന്നുണ്ട്. എന്നാല്‍, അതിനു മുമ്പ് അറസ്റ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘമെന്നു സൂചന.
നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യ ചോദ്യം ചെയ്യലില്‍ നാദിര്‍ഷാ തെറ്റായ വിവരങ്ങളാണ് നല്കി കേസ് വഴി തെറ്റിക്കാന്‍ ശ്രമിച്ചതായും അതിനാല്‍, വിശദമായ ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഹാജരാകണമെന്നും ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നല്കി.
ഇതിനു പിന്നാലെ നിരപരാധിയാണെന്നും പൊലീസ് കേസില്ഡ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി നാദിര്‍ഷാ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.
അതിനിടെ നെഞ്ചുവേദനയെ തുടര്‍ന്ന് നാദിര്‍ഷായെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയാലുടന്‍ നാദിര്‍ഷായെ പൊലീസ് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.
Tags: Dileep, Nadirsha, Actress, Molestation, Case, Police, Arrest

COMMENTS