ന്യൂഡല്‍ഹി: കഴിഞ്ഞ ഓണത്തിന് വാമനജയന്തി ആശംസ നേര്‍ന്നു പുലിവാലുപിടിച്ച ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ ഇക്കുറി ഓണാശംസ മാത്രം നേര്‍ന്നു നല്...
ന്യൂഡല്‍ഹി: കഴിഞ്ഞ ഓണത്തിന് വാമനജയന്തി ആശംസ നേര്‍ന്നു പുലിവാലുപിടിച്ച ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ ഇക്കുറി ഓണാശംസ മാത്രം നേര്‍ന്നു നല്ല കുട്ടിയായി.
ഓണം എല്ലാവരുടെയും ജീവിതത്തില്‍ സമൃദ്ധമായ സന്തോഷവും സമാധാനവും കൈവരുത്തട്ടെയെന്നും എല്ലാ മലയാളി സുഹൃത്തുകള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ എന്നുമാണ് അമിത് ഷാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. മലയാളത്തില്‍ തന്നെയാണ് ട്വീറ്റ്.
കഴിഞ്ഞ വര്‍ഷം വാമനന് മഹാബലിയെ ചവിട്ടിത്താഴ്ത്തുന്ന ചിത്രം ഉള്‍പ്പെടെ ഫേസ് ബുക്കിലിട്ടായിരുന്നു അമിത് ഷാ വാമനജയന്തി ആശംസ നേര്‍ന്നത്.
Keywords: Amit Sha, Onam, Vamana Jayanthi, Kerala, BJP
COMMENTS