BREAKING NEWS
Search

നാലാം വട്ടവും ജാമ്യ ഹര്‍ജി തള്ളി, ദിലീപിന്റെ പ്രതീക്ഷകള്‍ ഇരുളടയുന്നു

സ്വന്തം ലേഖകന്‍

കൊച്ചി: നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ നാലാം വട്ടവും തള്ളി. അങ്കമാലി മജിസ്‌ട്രേട്ട് കോടതിയാണ് ഇക്കുറി ജാമ്യം നിഷേധിച്ചത്. നേരത്തേ ഇൗ കോടതി ഒരുവട്ടവും ഹൈക്കോടതി രണ്ടുവട്ടവും ജാമ്യം നിഷേധിച്ചിരുന്നു.

നടിയെ ഓടുന്ന വണ്ടിയിലിട്ടു പീഡിപ്പിച്ച് അശ്‌ളീല ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ ഗൂഢാലോചനക്കേസില്‍ പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പിനിടെ തുടര്‍ന്നാണ് ജാമ്യം നിഷേധിച്ചത്.

ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധി കോടതി കഴിഞ്ഞ ദിവസം 28 വരെ നീട്ടിയിരുന്നു. ശനിയാഴ്ച ഒന്നര മണിക്കൂറോളം അടച്ചിട്ട കോടതി മുറിയിലാണ് ജാമ്യാപേക്ഷയില്‍ വാദം നടന്നത്.

ഇരയുടെ അഭിമാനം രക്ഷിക്കാനും കോടതിയില്‍ നല്‍കുന്ന രഹസ്യരേഖകള്‍ പരസ്യമാകാതിരിക്കാനും പ്രോസിക്യൂഷന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് അടച്ചിട്ട മുറിയില്‍ വാദം കേട്ടത്.

കോടതി ആവശ്യപ്പെട്ടതനുസരിച്ച് പ്രോസിക്യൂഷന്‍ ജാമ്യഹര്‍ജിയിന്‍മേല്‍ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. നടിയുടെ അശ്‌ളീലചിത്രം പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കുറ്റമാണ് തനിക്കെതിരെ പ്രോസിക്യൂഷന്‍ ആരോപിക്കുന്നതെന്നും പത്തുവര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും അതിനാല്‍ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാത്ത സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യത്തിനു തനിക്ക് അര്‍ഹതയുണ്ടെന്നുമായിരുന്നു ദിലീപ് വാദിച്ചത്.

പള്‍സര്‍ സുനിയടക്കം പ്രതികള്‍ക്ക് എതിരേ കൂട്ടമാനഭംഗ കുറ്റമാണ് ചുമത്തിയിട്ടുള്ളതെന്നും പത്തു വര്‍ഷത്തിലേറെ ശിക്ഷ ലഭിക്കാവുന്ന ഈ കുറ്റം ദിലീപിനും ബാധകമാണെന്നം പ്രോസിക്യൂഷന്‍ വാദിച്ചു.

ഇക്കാരണത്താല്‍ തന്നെ 90 ദിവസം വരെ കുറ്റപത്രം നല്‍കാന്‍ സമയമുണ്ടെന്നും പ്രോസിക്യൂഷന്‍ നിലപാടെടുത്തു. കോടതി ഈ വാദം അംഗീകരിക്കുകയായിരുന്നു. ജൂലായ് 10നാണ് ദിലീപ് അറസ്റ്റിലായത്.






vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “നാലാം വട്ടവും ജാമ്യ ഹര്‍ജി തള്ളി, ദിലീപിന്റെ പ്രതീക്ഷകള്‍ ഇരുളടയുന്നു