ന്യൂയോർക്: മുപ്പത്തൊന്നാം വയസ്സിൽ ചരിത്രമെഴുതി സ്പാനിഷ് താരം റാഫേൽ നദാൽ യു എസ് ഓപ്പൺ കിരീടം സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻ...
ന്യൂയോർക്: മുപ്പത്തൊന്നാം വയസ്സിൽ ചരിത്രമെഴുതി സ്പാനിഷ് താരം റാഫേൽ നദാൽ യു എസ് ഓപ്പൺ കിരീടം സ്വന്തമാക്കി.
ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്സണെ 6-4, 6-3, 6-4 എന്ന സ്കോറിന് തകർത്താണ് റാഫ കിരീടം ചൂടിയത്.
കളം നിറഞ്ഞാടിയ റഫയ്ക്കു മുന്നിൽ മൂന്നാം സെറ്റിൽ കുറച്ചു നേരം മാത്രമാണ് ആൻഡേഴ്സണ് പിടിച്ചു നിൽക്കാനായത്. അതു പക്ഷേ വിഫല നീക്കമായി.അപ്പാഴേക്കും റാഫ കിരീടത്തിനടുത്തെത്തിയിരുന്നു.
നദാലിന്റെ പതിനാറാം ഗ്രാൻസ്ളാം ജയമാണിത്, മൂന്നാം യു എസ് ഓപ്പൺ കിരീടവും.
COMMENTS