BREAKING NEWS
Search

മറയൂരില്‍ പതിനാറുകാരി ഗര്‍ഭിണിയായി, പതിനേഴുകാരനെതിരെ കേസെടുത്തു

മറയൂര്‍: മറയൂരിലെ ആദിവാസി കോളനിയില്‍ പതിനാറുകാരി ഗര്‍ഭിണിയായി. സംഭവത്തില്‍ പതിനേഴുകാരനെതിരെ പൊലീസ് കേസെടുത്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് കേസെടുത്തത്.

പെണ്‍കുട്ടിയും ആണ്‍കുട്ടിയും അയല്‍വാസികളാണ്. ഇരുവരും പ്രണയത്തിലായിരുന്നു. പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. ഇടുക്കി വനിത സെല്‍ എസ്.ഐ പി.എം.സൈനബ മറയൂരിലെത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്തു.

പതിനാറുകാരി ഗര്‍ഭിണിയായെന്നു ചെന്നൈയിലെ ചൈല്‍ഡ് ലൈനിനു രഹസ്യവിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇടുക്കിയിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അന്വേഷണം നടത്തുകയായിരുന്നു.


Tags: Police, Case, Crime, Rape, ChildLine


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “മറയൂരില്‍ പതിനാറുകാരി ഗര്‍ഭിണിയായി, പതിനേഴുകാരനെതിരെ കേസെടുത്തു