തിരുവനന്തപുരം: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടിയുടെ കസേര തെളിച്ചേക്കും. ആലപ്പുഴ ജില്ലാ കളക്ടറെ മുഖ്യമന്ത്രി പിണറായ...
തിരുവനന്തപുരം: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടിയുടെ കസേര തെളിച്ചേക്കും. ആലപ്പുഴ ജില്ലാ കളക്ടറെ മുഖ്യമന്ത്രി പിണറായി വിജയന് വെള്ളിയാഴ്ച അടിയന്തിരമായി വിളിപ്പിച്ചു.
കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കളക്ടര്‍ ടി.വി. അനുപമ മുഖ്യമന്ത്രിക്കു കൈമാറി. മന്ത്രി തോമസ് ചാണ്ടി മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്ന് കളക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്. ഇതു തെളിയിക്കുന്നതിനായി ഉപഗ്രഹചിത്രങ്ങളും കളക്ടറുടെ ഇടക്കാല റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഭൂനിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്നും വിശദമായ പരിശോധന ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ട് റവന്യുമന്ത്രി്ക്കും കളക്ടര്‍ കൈമാറി.
മാര്‍ത്താണ്ഡം കായല്‍ മണ്ണിട്ടു നികത്തി കായല്‍ കയ്യേറി, ആലപ്പുഴ നഗരസഭയിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് റിസോര്‍ട്ടിന്റെ നികുതി വെട്ടിപ്പുനടത്തി തുടങ്ങിയ ആരോപണങ്ങളാണ് മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയരുന്നത്.
ആരോപണങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് അന്നത്തെ ജില്ലാ കളക്ടര്‍ വീണ മാധവനോട് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കാര്യമായ അന്വേഷണം നടത്താതെ ഡെപ്യുട്ടി കളക്ടറുടെ റിപ്പോര്‍ട്ട് മന്ത്രിക്ക് അയച്ചു കൊടുക്കുക മാത്രമാണ് കളക്ടര്‍ ചെയ്തത്.
വിശദമായ അന്വേഷണ റിപ്പോര്‍ട്ടായിരുന്നില്ല മന്ത്രിക്കു അയച്ചുകൊടുത്തത്. മാത്രമല്ല റിപ്പോര്‍ട്ടില്‍ നിരവധി വൈരുദ്ധ്യങ്ങളുണ്ടായിരുന്നു.
തുടര്‍ന്ന് റിപ്പോര്‍ട്ട് തിരിച്ചയച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ആവശ്യപ്പെടുകയായിരുന്നു. പുതുതായി ചുമതലയേറ്റ കളക്ടര്‍ ടി.വി. അനുപമയാണ് രണ്ടാമത് അന്വേഷണം നടത്തിയത്. ആരോപണം ഉയര്‍ന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചാണ് ടി.വി. അനുപമ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
Tags: Minister, Kerala, Government, ThomasChandy, PinarayiVijayan

COMMENTS