പാലക്കാട്: സിപിഐ (മാവോയിസ്റ്റ്) വിഭാഗത്തിന്റെ പശ്ചിമ ഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഭവാനി ദളത്തിലെ അംഗം ലതയെ വനത്തില്‍ കാട്ടാന ചവിട്ടിക്...
പാലക്കാട്: സിപിഐ (മാവോയിസ്റ്റ്) വിഭാഗത്തിന്റെ പശ്ചിമ ഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഭവാനി ദളത്തിലെ അംഗം ലതയെ വനത്തില്‍ കാട്ടാന ചവിട്ടിക്കൊന്നു.
മാവോയിസ്റ്റുകള്‍ ഇറക്കിയ ലഘുലേഖയില്‍ നിന്നാണ് ഇക്കാര്യം പുറത്തറിഞ്ഞത്. നാടുകാണി വനമേഖലയില്‍ കഴിഞ്ഞ ആറിന് വൈകിട്ടായിരുന്നു സംഭവം.
പ്രത്യേക സാഹചര്യത്തില്‍ മൃതദേഹം ബന്ധുക്കളെയോ പ്രവര്‍ത്തകരെയോ കാണിക്കാതെ സംസ്കരിക്കേണ്ടി വന്നുവെന്നും ഇതു ദുഃഖകരമാണെന്നും കുറിപ്പില്‍ പറയുന്നു.
1996 മുതല്‍ ലത സംഘടനയില്‍ പ്രവര്‍ത്തിക്കുന്നു. ലഘുലേഖയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Maoist leader Lata, information , pamphlet, Bhavani Dalam, CPI (Maoist), forest, Nadukani forest area
COMMENTS