ആറ്റിങ്ങല്‍: ചിറയിന്‍കീഴ് മുടപുരത്ത് ബൈക്ക് യാത്രക്കാരനായ യുവാവിനെ പട്ടാപ്പകല്‍ നടുറോഡിലിട്ട് മര്‍ദ്ദിച്ച സംഭവത്തിലെ എല്ലാ പ്രതികളും പിടി...
ആറ്റിങ്ങല്‍: ചിറയിന്‍കീഴ് മുടപുരത്ത് ബൈക്ക് യാത്രക്കാരനായ യുവാവിനെ പട്ടാപ്പകല്‍ നടുറോഡിലിട്ട് മര്‍ദ്ദിച്ച സംഭവത്തിലെ എല്ലാ പ്രതികളും പിടിയില്‍.
ഒന്നാം പ്രതി മുടപുരം ഈശ്വരന്വിള സ്വദേശി അനന്തുവിനെ (25) പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഷിനോജ്, വിഷ്ണു, സുധീഷ്, പ്രദീപ് എന്നിവരാണ് അറസ്റ്റിലായ മറ്റു പ്രതികള്‍.
മുടപുരം കൊച്ചാലുംമൂട് സ്വദേശിയായ സുധീറിനാണ് മര്‍ദ്ദനമേറ്റത്. ഓട്ടോറിക്ഷാ ഡ്രൈവറും പാചകത്തൊഴിലാളിയുമാണ് സുധീര്‍.
നാട്ടുകാര്‍ നോക്കി നില്‍ക്കുമ്പോഴാണ് സുധീറിനെ ത്ല്ലിച്ചതച്ചത്. എന്നാല്‍, ഭയന്ന് നാട്ടുകാര്‍ അക്രമികളെ പിന്തിരിപ്പിച്ചില്ല.
കഴിഞ്ഞ 13 ന് നടന്ന സംഭവം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

COMMENTS