പുണെ : അഴുക്കുചാലിനെക്കുറിച്ചുണ്ടായ തര്‍ക്കത്തിനിടെ പുണെയ്ക്കു സമീപം ഖേദ് ശിവപുരില്‍ കണ്ണൂര്‍ സ്വദേശിയായ ഹോട്ടലുടമയെ സ്ഥലം ഉടമ അടിച്ചുകൊന...
പുണെ : അഴുക്കുചാലിനെക്കുറിച്ചുണ്ടായ തര്‍ക്കത്തിനിടെ പുണെയ്ക്കു സമീപം ഖേദ് ശിവപുരില്‍ കണ്ണൂര്‍ സ്വദേശിയായ ഹോട്ടലുടമയെ സ്ഥലം ഉടമ അടിച്ചുകൊന്നു.
കണ്ണൂര്‍ പെരളശേരി നിവാസി അബ്ദുള്‍ അസീസ് (56) ആണ് കൊല്ലപ്പെട്ടത്.
ഹോട്ടല്‍ സ്ഥലം ഉടമ സഞ്ജയ് കേണ്ടേയും അബ്ദുള്‍ അസീസും തമ്മില്‍ കുറച്ചുകാലമായി വഴക്കിലായിരുന്നു. ഹോട്ടലിലെ അഴുക്കു ചാല് അടുത്തുള്ള തന്റെ പെട്രോള്‍ പമ്പിനു സമീപം ഒഴുക്കിവിടുന്നുവെന്നതായിരുന്നു കോണ്ടേയുടെ പരാതി.
ബുധനാഴ്ച രാവിലെ ഈ വിഷയത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ, അബ്ദുള്‍ അസീസിനെ സഞ്ജയ് കോണ്ടേ വടിക്കുതല്ലുകയും മറിച്ചിടുകയും ചെയ്തു.
അടിയേറ്റു വീണ അബ്ദുള്‍ അസീസ് അബോധാവസ്ഥയിലായി. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പ്രതിക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
അബ്ദുള്‍ അസീസിന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ടുവന്നു. 46 വര്‍ഷമായി അബ്ദുള്‍ അസീസിന്റെ കുടുംബം ഇവിടെ ഹോട്ടല്‍ നടത്തുകയാണ്.

COMMENTS