BREAKING NEWS
Search

കുറ്റിപ്പുറത്ത് ലോഡ്ജില്‍ യുവാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചു, പിന്നില്‍ പൂര്‍വ വൈരാഗ്യമാണെന്നു പൊലീസ്


മലപ്പുറം: കുറ്റിപ്പുറത്ത് ലോഡ്ജില്‍ വച്ച് യുവാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ച സംഭവത്തിനു പിന്നില്‍ പൂര്‍വ വൈരാഗ്യമാണെന്നു പൊലീസിനു സൂചന കിട്ടി.

പുറത്തൂര്‍ സ്വദേശിയായ യുവാവും പെരുമ്പാവൂരുകാരിയായ യുവതിയും ഇവിടെ ലോഡ്ജില്‍ മുറിയെടുക്കുകായിരുന്നു. ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരെന്നു പറഞ്ഞാണ് മുറിയുടെത്തതെന്നാണ് ലോഡ്ജ് ഉടമ പറയുന്നത്.

നിലവിളി കേട്ട് എത്തിയ ലോഡ്ജ് ജീവനക്കാരാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന യുവാവിനെ കണ്ടത്. തുടര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിക്കുകയും യുവതിയെ തടഞ്ഞുവച്ച് പൊലീസില്‍ അറിയിക്കുകയുമായിരുന്നു.

പൊലീസ് കൂട്ടിക്കൊണ്ടുപോയ യുവതിയെ ചോദ്യംചെയ്തു വരികയാണ്. സംഭവത്തെക്കുറിച്ചു വിശദമായി ഇപ്പോള്‍ പറയാനാവില്ലെന്ന നിലപാടിലാണ് പൊലീസ്. ഇരുവര്‍ക്കും തമ്മില്‍ നേരത്തേ ബന്ധമുണ്ടെന്നും അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ആക്രമണമെന്നും പൊലീസ് പറഞ്ഞു.

യുവാവ് ആശുപത്രിയിലാണ്. നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം യുവതിയെ കോടതിയില്‍ ഹാജരാക്കുന്ന കാര്യം ആലോചിക്കുമെന്നും പൊലീസ് പറഞ്ഞു.

Keywords: lady, Kuttippuram,  police, Malappuram,  Perumbavoor lady ,  lodge, husband and wife, employees , blood, hospital, girl, relationship, hospital 



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ കുറ്റിപ്പുറത്ത് ലോഡ്ജില്‍ യുവാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചു, പിന്നില്‍ പൂര്‍വ വൈരാഗ്യമാണെന്നു പൊലീസ്