BREAKING NEWS
Search

ഭരണസമിതിയുടെ അനുമതി, വിജയദശമി ദിനത്തില്‍ യേശുദാസ് ശ്രീപദ്മനാഭ ശതകം ആലപിച്ച് അനന്തപുരിയുടെ നാഥനെ വണങ്ങും


യേശുദാസ് ശബരിമലയില്‍ (ഫയല്‍ ചിത്രം)

തിരുവനന്തപുരം: വിശ്രുത ഗായകന്‍ കെജെ യേശുദാസിന് വിജയദശമി ദിനമായ 30 ന് ശ്രീപദ്മനാഭനെ വണങ്ങാന്‍ ക്ഷേത്ര ഭരണസമിതി അനുമതി നല്കി.

താന്‍ ക്ഷേത്രാചാരങ്ങള്‍ പാലിക്കുന്ന ഹിന്ദുമത വിശ്വാസിയാണെന്നും ക്ഷേത്രദര്‍ശനത്തിന് അനുവദിക്കണമെന്നും അഭ്യര്‍ത്ഥിച്ച് യേശുദാസ് ക്ഷേത്രം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി. രതീഷിന് കത്തു കൊടുത്തിരുന്നു. ഹിന്ദുമത വിശ്വാസിയാണെന്ന മറ്റൊരാളുടെ സാക്ഷ്യപത്രവും ചട്ടപ്രകാരം ഗായകന്‍ സമര്‍പ്പിച്ചിരുന്നു. 2014 മുതല്‍ താന്‍ ഹൈന്ദവധര്‍മവും ആചാരാനുഷ്ഠാനങ്ങളും പിന്തുടരുന്നുണ്ടെന്നും യേശുദാസ് വ്യക്തമാക്കിയിരുന്നു.

എക്‌സിക്യൂട്ടീവ് ഓഫീസര്‍ കത്ത് ക്ഷേത്രം ഭരണസമിതിക്കു മുന്നില്‍ വയ്ക്കുകയായിരുന്നു. ക്ഷേത്രത്തിലെ കീഴ്‌വഴക്കം യേശുദാസ് പാലിക്കുന്നതിനാല്‍ അദ്ദേഹത്തിന് പ്രവേശനനാനുമതി നല്കാന്‍ ഭരണസമിതി തീരുമാനിക്കുകയായിരുന്നു.

1952ലെ ദേവസം ബോര്‍ഡ് ഉത്തരവ് പ്രകാരം, അന്യമതത്തില്‍ ജനിച്ച ഭക്തര്‍ക്ക് ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ ഹിന്ദുമത വിശ്വാസിയാണെന്ന് എഴുതി നല്‍കിയാല്‍ മതി. എന്നാല്‍, ശ്രീപദ്‌നാഭ സ്വാമി ക്ഷേത്രത്തിലെ ചട്ടങ്ങള്‍ കുറച്ചുകൂടി വ്യത്യസ്തമാണ്.

യേശുദാസിന് പ്രവേശനം അനുവദിക്കണണെന്ന് സുരേഷ് ഗോപി എംപിയും ആവശ്യപ്പെട്ടിരുന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇതിനെ അനുകൂലിച്ചിരുന്നു.

സ്വാതിതിരുനാള്‍ രചിച്ച പത്മനാഭശതകം ക്ഷേത്രം കല്‍മണ്ഡപത്തിലോ നവരാത്രി മണ്ഡപത്തിലോ ഇരുന്ന് യേശുദാസ് വിജയദശമി നാളില്‍ ആലപിക്കുന്നുമുണ്ട്.

The temple administration has given permission to singer KJ Yesudas to visit Sri Padmanabha Swamy Temple on Vijadashami.

In the letter to Temple Chief Executive Officer V. Sivasankaran,  Yesudas informed that he is  a Hindu religious believer and hence he should be allowed to visit the temple. The singer submitted the testimony of another person as a Hindu believer. Yesudas said that since 2014, he is following Hinduism.

Suresh Gopi MP also said that Yesudas will be allowed to enter the temple. Devaswom minister Kadakampally Surendran also supported this.

Keywords: Sri Padmanabha Swamy Temple, Yeshadas, Vijaya Dasham,  Lord of Ananthapuri, temple administration, Temple Chief Executive Officer, V. Sivasankaran, Ratheesh, Hinduism , customs, Jesus, Suresh Gopi, MP, Devaswom minister, Kadakampally Surendran, Swathi Thirunal, Navarathri Mandapam



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഭരണസമിതിയുടെ അനുമതി, വിജയദശമി ദിനത്തില്‍ യേശുദാസ് ശ്രീപദ്മനാഭ ശതകം ആലപിച്ച് അനന്തപുരിയുടെ നാഥനെ വണങ്ങും