BREAKING NEWS
Search

മുഖ്യമന്ത്രി തുടക്കമിട്ടു, പിന്നാലെ കേരളം പത്തു ലക്ഷം ഗോളടിച്ച് ഫിഫ അണ്ടര്‍ 17 ലോകകപ്പിനെ വലവേറ്റു




തിരുവനന്തപുരം: ഫിഫ അണ്ടര്‍ 17 ലോകകപ്പിനെ വലവേല്‍ക്കാന്‍ കേരളം പത്തു ലക്ഷം ഗോളടിച്ചു.

കളിയുടെ പ്രചാരണാര്‍ഥം നടത്തുന്ന വണ്‍ മില്യണ്‍ ഗോള്‍ ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. ഇതിനു പിന്നാലെ കായിക മന്ത്രി എ.സി. മൊയ്തീനും മന്ത്രിമാരായ എം.എം. മണി, സി. രവീന്ദ്രനാഥ്, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും ഗോളടിച്ചു.

ഇതോടെ എല്ലാ ജില്ലകളിലും പത്തുലക്ഷം ഗോള്‍ പരിപാടി അരങ്ങേറി. വൈകുന്നേരം മൂന്നു മുതല്‍ ഏഴുവരെയായിരുന്നു ഗോള്‍ അടിക്കാനുള്ള സമയം. സ്‌പോര്‍ട്‌സ് കൗണ്‍സില്‍, കായിക യുവജനകാര്യ വകുപ്പ്, യുവജനക്ഷേമ ബോര്‍ഡ്, നെഹ്‌റു യുവകേന്ദ്ര, എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ മുഖ്യമന്ത്രി തുടക്കമിട്ടു, പിന്നാലെ കേരളം പത്തു ലക്ഷം ഗോളടിച്ച് ഫിഫ അണ്ടര്‍ 17 ലോകകപ്പിനെ വലവേറ്റു