ബെംഗളൂരു: വിനോദയാത്രാ ബസ് മറഞ്ഞ് രണ്ടു മലയാളി വിദ്യാര്‍ത്ഥിനികള്‍ മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജിലെ മൂന...
ബെംഗളൂരു: വിനോദയാത്രാ ബസ് മറഞ്ഞ് രണ്ടു മലയാളി വിദ്യാര്‍ത്ഥിനികള്‍ മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ ഇലക്ട്രോണിക് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനികളായ മുണ്ടക്കയം വരിക്കാനി വളയത്തില്‍ വീട്ടില്‍ മെറിന് സെബാസ്റ്റിയന്, സുല്‍ത്താന്‍ബെത്തേരി തൊടുവട്ടി പാലിത്തുമോളേല് ഐറിന് മറിയ ജോര്‍ജ്ജ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പത്തുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ചിക്കമംഗളൂരുവിനടുത്തുള്ള മാഗഡി അണക്കെട്ടിനു സമീപമാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാത്രി ഒമ്പതരയ്ക്കാണ് സംഭവം നടന്നത്.
അണക്കെട്ടിനു സമീപത്തെ വെള്ളമില്ലാത്ത ഭാഗത്തേക്കു ബസ് മറിയുകയായിരുന്നു. അപകടം നടക്കുമ്പോള്‍ കനത്ത മഴയും ഉണ്ടായിരുന്നു.
കോളേജില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ആറു വണ്ടികളിലാണ് വിനോദയാത്രയ്ക്കു പോയത്. അപകടത്തില്‍പ്പെട്ട ബസില്‍ 35 പേരാണ് ഉണ്ടായിരുന്നത്.
പരിക്കേറ്റവരെ ചിക്കമംഗളൂരു സര്‍ക്കാര്‍ ആശുപത്രിയിലും ഹാസനിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Tags: Accident, Malayali, Students, death, Karnataka

COMMENTS