തിരുവനന്തപുരം: ഹിന്ദുത്വവര്ഗീയതയ്ക്കെതിരെ സിപിഎമ്മിനോടൊപ്പം പ്രവര്‍ത്തിക്കാന്‍ നടന് കമല്ഹാസന്. സെപ്റ്റംബര്‍ 16 ന് കോഴിക്കോട് നടക്കുന...
തിരുവനന്തപുരം: ഹിന്ദുത്വവര്ഗീയതയ്ക്കെതിരെ സിപിഎമ്മിനോടൊപ്പം പ്രവര്‍ത്തിക്കാന്‍ നടന് കമല്ഹാസന്. സെപ്റ്റംബര്‍ 16 ന് കോഴിക്കോട് നടക്കുന്ന വര്‍ഗീയ ഫാസിസത്തിനെതിരെയുള്ള ന്യൂനപക്ഷ ദേശീയ കണ്‍വന്‍ഷനില്‍ അദ്ദേഹം പങ്കെടുക്കും. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കുന്നുണ്ട്.
ഹിന്ദുത്വവര്ഗീയതയ്ക്കെതിരെ നിലകൊള്ളുമെന്ന് കമല്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയനെ കമല്‍ സന്ദര്‍ശിക്കുകയും ചെയ്തു.
വര്‍ഗീയ ഫാസിസത്തിനെതിരെ മുമ്പും കമല്‍ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. താനൊരു ഇടതുപക്ഷക്കാരനാണെന്നു പറയാനും കമല്‍ മടികാട്ടിയിട്ടില്ല.
അടുത്തിടെ തമിഴ്നാട്ടിലെ പളനിസ്വാമി സര്‍ക്കാരിനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കമല്‍ രംഗത്തെത്തിയിരുന്നു. തമിഴ്നാട്ടില്‍ ഒരു സര്‍ക്കാരുണ്ടെന്നു തോന്നുനിന്നെല്ലെന്നു പറഞ്ഞ കമല്‍ പരോക്ഷമായി പളനിസ്വാമി സര്‍ക്കാരിന്റെ രാജിയും ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ നിഷ്ക്രിയത്വത്തെയും കമല്‍ വിമര്‍ശിച്ചു.
Tags: KamalHassan, Politics, Tamilnadu, PinarayiVijayan, Kerala

COMMENTS