ചെന്നൈ: ഈ വര്‍ഷം അവസാനത്തോടെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് നടന് കമല്ഹാസന്. പ്രമുഖ ചാനലിനു നല്കിയ അഭിമുഖത്തിലാണ് കമല്ഹാസന് ത...
ചെന്നൈ: ഈ വര്‍ഷം അവസാനത്തോടെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് നടന് കമല്ഹാസന്. പ്രമുഖ ചാനലിനു നല്കിയ അഭിമുഖത്തിലാണ് കമല്ഹാസന് തന്റെ രാഷ്ട്രീയ പ്രവേശത്തെ കുറിച്ച് മനസ് തുറന്നത്.
ബിജെപിയിലേക്കില്ലെന്ന് കമല്‍ പറഞ്ഞു. തന്നേക്കാള്‍ ബിജെപിക്ക് അനുയോജ്യന്‍ രജനികാന്ത് ആണെന്ന് കമല്‍ പറഞ്ഞു. താന്‍ തികച്ചും യുക്തിപരമായി ചിന്തിക്കുന്നയാളാണ്, അതിനാല്‍ ബിജെപിക്ക് ഒട്ടും അനുയോജ്യനല്ല, കമല്‍ വ്യക്തമാക്കി.
തമിഴ്നാട്ടിലെ ദ്രാവിഡ പാര്‍ട്ടികള്‍ക്ക് എതിരെയാണ് താന്‍ സഖ്യം രൂപീകരിക്കുകയെന്ന് കമല്‍ പറഞ്ഞു. എഐഡിഎംകെയുടെയും ഡിഎംകെയുടെയും അഴിമതികള്‍ക്ക് ജനം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുള്ള ചിലരെ ആരാധിക്കുന്നു എന്നല്ലാതെ താന്‍ കമ്മ്യൂണിസ്റ്റല്ലെന്ന് കമല്‍ പറഞ്ഞു. ജാതീയതയ്ക്കെതിരെയാണ് താന്‍, അഴിമതിക്കെതിരെയാവും തന്റെ പോരാട്ടമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെയും അദ്ദേഹം വിമര്‍ശിച്ചു. തമിഴ്നാട്ടില്‍ അച്ഛാ ദിന് വന്നിട്ടില്ലെന്നും മറ്റു സംസ്ഥാനങ്ങളുടെ കാര്യം തനിക്കറില്ലെന്നും കമല്‍ പറഞ്ഞു.
Tags: KamalHaasan, Tamilnadu, Politics, Rajinikanth

COMMENTS