ഗുരുവായൂര്‍: ഗുരുവായൂരിലെ പാര്‍ത്ഥസാരഥി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി ദേവസ്വം മന്ത്രി...
ഗുരുവായൂര്‍: ഗുരുവായൂരിലെ പാര്‍ത്ഥസാരഥി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്.
ക്ഷേത്രം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പുതിയ നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ക്ഷേത്രം സര്‍ക്കാര്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു എന്ന് പ്രചാരണം നടത്തുന്നവരുടെ ഉദ്ദേശ്യം ജനങ്ങള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
എട്ടുവര്‍ഷം മുമ്പാണ് ക്ഷേത്രഭരണം മലബാര്‍ ദേവസ്വം ബോര്‍ഡിനു കൈമാറണമെന്ന ആവശ്യം ഉയര്‍ന്നത്. നാട്ടുകാരുടെ നേതൃത്വത്തിലുള്ള ഭരണസമിതി ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു ഈ ആവശ്യം.
ക്ഷേത്രഭരണം സംബന്ധിച്ച് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസ് നിലനിന്നിരുന്നു. കോടതിയാണ് ക്ഷേത്രഭരണം ദേവസ്വം ബോര്‍ഡിനു കൈമാറാന്‍ നിര്‍ദ്ദേശിക്കുന്നത്. അങ്ങനെയാണ് ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നത്.
ഭണ്ഡാരത്തിന്റെയും ലോക്കറിന്റെയും താക്കോല്‍ കൈമാറാന്‍ പഴയ ഭരണസമിതി തയ്യാറായില്ലെന്നു മാത്രമല്ല, ക്ഷേത്രം ഏറ്റെടുക്കുന്നതിനെതിരെ വീണ്ടും കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയും ചെയ്തു.
പിന്നീട് സ്റ്റേ റദ്ദ് ചെയ്ത് മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി പുനസ്ഥാപിക്കുകയായിരുന്നു. കോടതിയുടെ ഉത്തരവ് നടപ്പിലാക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ കഴിഞ്ഞ ദിവസം ശ്രമിച്ചതെന്ന് മന്ത്രി പറഞ്ഞു.

COMMENTS