BREAKING NEWS
Search

അമേരിക്കയില്‍ തടാകത്തില്‍ മുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിന് ആശുപത്രിയില്‍ മരിച്ചു








ഹൂസ്റ്റണ്‍ :  അമേരിക്കയില്‍ ടെക്‌സാസിലെ ഒരു തടാകത്തില്‍ കൂട്ടുകാരനുമൊത്തു നീന്തുന്നതിനിടെ അടിയൊഴുക്കില്‍ പെട്ടുപോയ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍ മരിച്ചു.

ശാലിനി സിംഗ് എന്ന 25കാരിയാണ് മരിച്ചത്. ടെക്‌സാസ് എ ആന്‍ഡ് എം യൂണിവേഴ്‌സിറ്റിയില്‍ ഉന്നത പഠനത്തിനെത്തിയതായിരുന്നു ശാലിനി.

സഹപാഠിയായ നിഖില്‍ ഭാട്ടിയയുമൊത്തു കഴിഞ്ഞ ശനിയാഴ്ച നീന്തുന്നതിനിടെ പെട്ടെന്ന് ശക്തമായ അടിയൊഴുക്കില്‍ പെട്ട് മുങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റു സുഹൃത്തുക്കളുടെ നിലവിളി കേട്ടെത്തിയ പൊലീസ് ഇരുവരെയും കരയ്‌ക്കെത്തിച്ചെങ്കിലും നിഖില്‍ ഭാട്ടിയ ആശുപത്രിയില്‍ മരിച്ചിരുന്നു.

ഗുരുതര നിലയിലായ ശാലിനി ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തിലാണ് ശ്വാസോച്ഛ്വാസം നടത്തിയിരുന്നത്. ഇന്നലെ വൈകുന്നേരത്തോടെ നില വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.

ഗ്രേറ്റര്‍ നോയിഡയിലെ ഐ ടി എസ് ഡെന്റല്‍ കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷം ഉന്നത പഠനത്തിന് രണ്ടു മാസം മുന്‍പാണ് ശാലിനി അമേരിക്കയിലെത്തിയത്.

മൃതദേഹം അമേരിക്കയില്‍ തന്നെ സംസ്‌കരിക്കുമെന്ന് ഹൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഡോ. അനുപം റേ അറിയിച്ചു.

ഹാര്‍വി ചുഴലിക്കാറ്റില്‍ ടെക്‌സസ് മേഖലയില്‍ ലക്ഷക്കണക്കിനു ജനങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. ചുഴലിക്കും പെരുമഴയ്ക്കും ശേഷം തടാകത്തില്‍ പെട്ടെന്ന് അടിയൊഴുക്കു കൂടുന്ന പ്രവണതയുണ്ട്. പ്രകൃതിക്ഷോഭത്തില്‍ 50 പേരാണ് കൊല്ലപ്പെട്ടത്.

An Indian medical student died in a hospital after being swept away by her friend in a Lake in Texas. Shalini Singh,  25-year-old, came to a higher studies at the Texas A & M University.


Keywords: Swimming , classmate, Nikhil Bhatia, hospital, friends, life-saving, ITS Dental College , Greater Noida, The Indian Consulate General , Houston , America, Anupam Ray, hurricane, millions ,Texas, natural disaster 


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “അമേരിക്കയില്‍ തടാകത്തില്‍ മുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിന് ആശുപത്രിയില്‍ മരിച്ചു