BREAKING NEWS
Search

ഓസ്ട്രേലിയയെ 26 റൺസിന് തകർത്ത് ഇന്ത്യ ആദ്യ ഏകദിനം സ്വന്തമാക്കി


ചെന്നൈ: ഓസ്ട്രേലിയയെ 26 റൺസിന്  തകർത്ത് ഇന്ത്യ ആദ്യ ഏകദിനം സ്വന്തമാക്കി. 21 ഓവറിൽ 139 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.

ഇന്ത്യ ഉയർത്തിയ 281/7 എന്ന സ്കോറിന് മുപടി പറയാനിറങ്ങിയ കങ്കാരുക്കൾക്ക് തുടക്കം മുതലേ പിഴച്ചു.

കളി രണ്ടാം ഇന്നിംഗ്സ് തുടങ്ങും മുമ്പേ മഴയെത്തി. തുടർന്ന് 37 ഓവറിൽ 283 റൺസാക്കി ലക്ഷ്യം നിശ്ചയിച്ചു. ഒരോവർ പോലും എറിയാൻ മഴ അനുവദിച്ചില്ല ഇതോടെ ലക്ഷ്യം 21 ഓവറിൽ 164 റൺസായി പുനർ നിശ്ചയിച്ചു.

തുരുതുരെ വിക്കറ്റുകൾ പൊഴിഞ്ഞുകൊണ്ടിരുന്നതിനാൽ ആതിഥേയർക്ക് ഒന്നു പൊരുതാൻ പോലുമായില്ല. ഹിൽട്ടൻകാർട്ട് റൈറ്റ് - 1, ക്യാപ്ടൻ സ്റ്റീവ് സ്മിത്ത്-1, ട്രവീസ് ഹെഡ് - 5, ഡേവിഡ് വാർണർ - 25, ഗ്ലെൻ മാക്സ് വെൽ-39, മർക്കസ് സ്റ്റോണിസ് - 3, മാത്യു വെയ്ഡ് - 9 എന്നിങ്ങനെയാണ് ഓസ്ട്രേലിയൻ സ്കോർ .

ഇന്ത്യക്കു വേണ്ടി യുസ് വേന്ദ്ര ചഹൽ മൂന്നു വിക്കറ്റ് വീഴ്ത്തി. ഹർദിക് പാണ്ഡ്യയും കുൽദീപ് യാദവും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ബുംറയും ഭുവനേശ്വർ കുമാറും ഓരോ വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഓസ്ട്രേലിയൻ പേസർമാർക്കു മുന്നിൽ മുൻനിര തകർന്നടിഞ്ഞപ്പോൾ, ക്രിക്കറ്റ് പണ്ഡിറ്റുമാർ എഴുതിത്തള്ളിത്തുടങ്ങിയ എം എസ് ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യൻ വാലറ്റം പൊരുതാൻ പോന്ന ടോട്ടൽ ഉയർത്തുകയായിരുന്നു.

ഒന്നാം ഏകദിനത്തിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 281 റൺസാണ് ഇന്ത്യ നേടിയത്. ഹർദിക് പാണ്ഡ്യ (83), ധോണി (79) എന്നിവരാണ് ഇന്ത്യയെ മാന്യമായ നിലയിലെത്തിയത്.

5 / 87 എന്ന നിലയിൽ നിന്നാണ് ഇന്ത്യ പിടിച്ചു കയറിയത്. ആറാം വിക്കറ്റിൽ ധോണിയും പാണ്ഡ്യയും ചേർന്ന് 118 റൺസെടുത്തു.  66 പന്തിൽ 83 റൺസായിരുന്നു പാണ്ഡ്യയുടെ സമ്പാദ്യം. അഞ്ചു സിക്സും അഞ്ചു ഫോറും പാണ്ഡ്യ പറത്തി.

ഏഴാം വിക്കറ്റിൽ ഭുവനേശ്വർ കുമാറിനെ കൂട്ടുപിടിച്ച ധോണി 72 റൺസ് എടുത്തു. മൊത്തം 88 പന്തിൽ 79 റൺസായിരുന്നു ധോണിയുടെ സമ്പാദ്യം. നിർണായക ഘട്ടത്തിൽ അമിതാവേശം കിട്ടാതെ, മറ്റു കളിക്കാരെയും നന്നായി കളിക്കാൻ പ്രേരിപ്പിച്ച് ധോണി കളം നിറയുകയായിരുന്നു.

30 പന്തിൽ 32 റൺസെടുത്ത ഭുവനേശ്വർ കുമാറും തന്റെ റോൾ ഭംഗിയാക്കി. അവസാന അഞ്ച് ഓവറിൽ പിറന്നത് 53 റൺസായിരുന്നു.

ക്യാപ്ടൻ വിരാട് കോലിയും മനീഷ് പാണ്ഡെയും പൂജ്യത്തിനു പുറത്തായി. രോഹിത് ശർമ 28 റൺസും അജിൻക്യ രഹാനെ 11 റൺസുമെടുത്തു.


Keywords: Cricket, Virat Kohli, Yuvraj, Champions Trophy,, India , Pakistan , Dhoni, Australia



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഓസ്ട്രേലിയയെ 26 റൺസിന് തകർത്ത് ഇന്ത്യ ആദ്യ ഏകദിനം സ്വന്തമാക്കി