ന്യൂഡല്‍ഹി: നാഗാ ഭീകരര്‍ക്കു നേരെ മ്യാന്‍മര്‍ അതിര്‍ത്തി കടന്നും ഇന്ത്യന്‍ സേന ആക്രമണം നടത്തിയെന്നും വന്‍ ആള്‍നാശമാണ് ഭീകര്‍ക്കുണ്ടായതെന്നും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ബുധനാഴ്ച വെളുപ്പിനായിരുന്നു മിന്നലാക്രമണം. ഏഴുപതോളം സൈനികരാണ് അതിര്‍ത്തിയിലെ ഭീകര ക്യാന്പുകളില്‍ ആക്രമണം നടത്തിയത്. സൈനികര്‍ക്ക് പരിക്കില്ലെന്ന് ഈസ്റ്റേണ്‍ കമാന്‍ഡ് വ്യക്തമാക്കിയിരുന്നു.
ഭീകരര്‍ സേനയെ ഉന്നമിട്ടതോടെയാണ് തിരിച്ചടിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തിലംഘിച്ചിട്ടില്ലെന്നായിരുന്നു സൈന്യം വ്യക്തമാക്കിയത്. എന്നാല്‍, ഭീകരര്‍ അപ്പുറത്തേയ്ക്കു കടന്നപ്പോള്‍ സൈന്യം പിന്തുടര്‍ന്നുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.
ആക്രമണം സര്‍ജിക്കല്‍ സ്‌ട്രൈക്ക് അല്ലെന്നും ഭീകരരുട ആക്രമണത്തിനു തിരിച്ചടിയായിരുന്നുവെന്നുമാണ് ഇന്ത്യയുടെ വിശദീകരണം. 2015 ജൂണ്‍ 10നും സമാനമായ രീതിയില്‍ ഇന്ത്യ മ്യാന്‍മാര്‍ അതിര്‍ത്തിയിലെ നാഗാ ഭീകരര്‍ക്കു നേരെ ആക്രമണം നടത്തിയിരുന്നു. ഭീകര ക്യാന്പുകള്‍ക്കു നേരെയായിരുന്നു ഇന്ത്യന്‍ ആക്രമണം.
ഇത്തവണത്തെ ആക്രമണത്തില്‍ പക്ഷേ, ഭീകരര്‍ക്ക് കഴിഞ്ഞ തവണ ഉണ്ടായതിലും വലിയ ആള്‍നാശമാണ് ഉണ്ടായിരിക്കുന്നത്.
0 thoughts on “ മ്യാന്‍മര്‍ അതിര്‍ത്തിയിലെ സേനയുടെ മിന്നലാക്രമണം: നാഗാ ഭീകരര്‍ക്കു വന്‍ ആള്‍നാശം”