കൊച്ചി: കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുന്‍പ് ഏതുവിധത്തിലും പുറത്തുകടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടന് ദിലീപ് ഫയല്‍ ചെയ്ത ജാമ്യ ഹ...
കൊച്ചി: കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുന്‍പ് ഏതുവിധത്തിലും പുറത്തുകടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടന് ദിലീപ് ഫയല്‍ ചെയ്ത ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം തുടങ്ങി.
ഹൈക്കോടതിയില്‍ ദിലീപ് സമര്‍പ്പിക്കുന്ന മൂന്നാമത്തെ ജാമ്യ ഹര്‍ജിയാണിത്. ദിലീപിന്റെ അഭിഭാഷകന് ഒന്നര മണിക്കൂറാണ് കോടതി അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഈ ഹര്‍ജി ഫയല്‍ ചെയ്ത വേളയില്‍, സാഹചര്യങ്ങളില്‍ മാറ്റമൊന്നുമില്ലല്ലോ, പിന്നെയെന്തിനാണ് വീണ്ടും ജാമ്യ ഹര്‍ജിയുമായി വന്നതെന്നു കോടതി ചോദിച്ചിരുന്നു. ഈ ചോദ്യത്തിന്റെ ഉള്ളടക്കം മനസ്സിലാക്കി, സര്‍വവിധ തയ്യാറെടുപ്പോടും കൂടിയാണ് ദിലീപിന്റെ അഭിഭാഷകന് രാമന്‍പിള്ള കോടതിയില്‍ എത്തിയിരിക്കുന്നത്.
അങ്കമാലി മജിസ്ട്രേട്ട് കോടതി രണ്ടാം വട്ടവും ജാമ്യഹര്‍ജി തള്ളിയതിനു പിന്നാലെയാണ് ദിലീപ് ഹൈക്കോടതിയെ തിരക്കിട്ടു സമീപിച്ചത്. ഹൈക്കോടതി കനിഞ്ഞില്ലെങ്കില്‍ മിക്കവാറും വിചാരണത്തടവുകാരനായി ദിലീപിന് അകത്തു കിടക്കേണ്ടി വരും. പിന്നെ വിചാരണ കഴിയാതെ പുറത്തിറങ്ങാനാവില്ല. ഇതു മുന്നില്‍ക്കണ്ടാണ് തിരക്കിട്ട് ഹൈക്കോടതിയെ സമീപിക്കുന്നത്.
നടിയുടെ നഗ്ന ചിത്രം പകര്‍ത്താനുള്ള ഗൂഢാലോചനയില്‍ പങ്കാളിയായി എന്നതുമാത്രമാണ് തനിക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം. മാത്രമല്ല, ജയിലില്‍ 60 ദിവസം പൂര്‍ത്തിയാക്കുകയും ചെയ്തു. അതിനാല്‍, ജാമ്യം അനുവദിക്കണമെന്നാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്.
കേസ് അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്. എന്നാല്‍, ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതാണ് നടനു വിനയായത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ തിരക്കിട്ട് കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷക സംഘം. ഒക്ടോബര്‍ ഏഴിനു മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
ഠമഴ:െ ഉശഹലലു, അരേൃല,ൈ ങീഹലേെമശേീി, രമലെ, രൃശാല, ജീഹശരല, ഇീൗൃ,േ ആമശഹ
COMMENTS