ചണ്ഡീഗഢ്: ബലാത്സംഗക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ആള് ദൈവം ഗുര്‍മീത് റാം റഹീം സിങ്ങ് അമിത ലൈംഗികാസക്തിയുള്ളയാളാണെന്ന് ഡോക്ടര്‍മാര്‍...
ചണ്ഡീഗഢ്: ബലാത്സംഗക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ആള് ദൈവം ഗുര്‍മീത് റാം റഹീം സിങ്ങ് അമിത ലൈംഗികാസക്തിയുള്ളയാളാണെന്ന് ഡോക്ടര്‍മാര്‍. ഗുര്‍മീതിന്റെ മാനസികനില പരിശോധിച്ച ശേഷമാണ് ഡോക്ടര്‍മാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
മാനസികരോഗ വിദഗ്ധന്‍ ഉള്‍പ്പെടുന്ന ഡോക്ടര്‍മാരുടെ സംഘമാണ് ശനിയാഴ്ച റോത്തക്കിലെ ജയിലില്‍ ഗുര്‍മീതിനെ പരിശോധിച്ചത്.
അമിത ലൈംഗികാസക്തിയുള്ള ഗുര്‍മീത് ലൈംഗിക സംതൃപ്തി ലഭിക്കാത്തതിനാല്‍ ഇപ്പോള്‍ അസ്വസ്ഥനാണെന്നും അതിനുള്ള ചികിത്സ തുടങ്ങിയതായും ഡോക്ടര്‍മാര്‍ പറഞ്ഞു.
വിദേശരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എനര്‍ജി ഡ്രിങ്കുകളും ലൈംഗിക ഉത്തേജന മരുന്നുകളും ഗുര്‍മീത് പതിവായി ഉപയോഗിച്ചിരുന്നു.
COMMENTS