BREAKING NEWS
Search

കോഴിക്കോട് ഏഴാം ക്ലാസുകാരി പ്രസവിച്ചു

കോഴിക്കോട്: പതിനാലുകാരിയായി ആദിവാസി പെണ്‍കുട്ടി പ്രസവിച്ചു. കോഴിക്കോട് മലയാര പ്രദേശത്തെ ആദിവാസി കോളനിയിലെ ഏഴാം ക്ലാസുകാരിയാണ് ഓഗസ്റ്റ് 17 ന് കുഞ്ഞിനു ജന്മം നല്‍കിയത്.

ഫെബ്രുവരി മാസം വരെ കുട്ടി സ്‌കൂളില്‍ പോയിരുന്നു. വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്നു കണ്ടെത്തിയത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് പട്ടിണി മരണങ്ങള്‍ നടന്ന ആദിവാസി കോളനികളിലൊന്നാണിത്. പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിലെ അധികൃതരാണ് സംഭവം പുറത്തുകൊണ്ടുവന്നത്.

പുറത്തുനിന്നുള്ളവര്‍ കോളനിയില്‍ എത്തുന്നുണ്ടെന്നും ഇവിടെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍, ബന്ധപ്പെട്ടവര്‍ ഇതില്‍ നടപടിയൊന്നും സ്വീകരിച്ചില്ല.



TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കോഴിക്കോട് ഏഴാം ക്ലാസുകാരി പ്രസവിച്ചു