സ്വന്തം ലേഖകന്‍ കോഴിക്കോട് : കുറ്റിപ്പുറത്ത് ലോഡ്ജില്‍ വച്ച് യുവാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ച സംഭവത്തിനു പിന്നില്‍ വിവാഹവാഗ്ദാനം ...
സ്വന്തം ലേഖകന്‍
കോഴിക്കോട് : കുറ്റിപ്പുറത്ത് ലോഡ്ജില്‍ വച്ച് യുവാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ച സംഭവത്തിനു പിന്നില്‍ വിവാഹവാഗ്ദാനം നല്കി ചതിച്ചതിലെ പ്രതികാരമാണെന്നു സംശയം. അവധിക്കു വന്ന യുവാവ് നാളെ ഗള്‍ഫില്‍ തിരെകെ പോകാനിരുന്നതാണ്.
പുറത്തൂര്‍ സ്വദേശിയായ ഇര്‍ഷാദും പെരുമ്പാവൂരുകാരിയായ യുവതിയും ഇന്നലെയാണ് ലോഡ്ജില്‍ മുറിയെടുത്തത്. ഇരുവരും നേരത്തേയും ഇവിടെ മുറിയെടുക്കാറുണ്ടായിരുന്നു. ഭാര്യാഭര്ത്താക്കന്മാരെന്നു പറഞ്ഞാണ് മുറിയുടെത്തതെന്നാണ് ലോഡ്ജ് ഉടമ പറയുന്നത്.
ഇരുവരും സന്തോഷത്തിലാണ് ഇന്നലെ കാണപ്പെട്ടത്. ഇന്നു രാവിലെ ഇര്‍ഷാദ് റിസപ്ഷനില്‍ വിളിച്ച് റൂം ഒഴിയുന്നതായും ബില്ലു തയ്യാറാക്കാനും പറഞ്ഞു. ഇതിനു പിന്നാലെ റൂമില്‍ നിന്നു നിലവിളി കേട്ടു. ഒടിയെത്തിയ ലോഡ്ജ് ജീവനക്കാരാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന യുവാവിനെ കണ്ടത്. തുടര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിക്കുകയും യുവതിയെ തടഞ്ഞുവച്ച് പൊലീസില്‍ അറിയിക്കുകയുമായിരുന്നു.
പൊലീസ് കൂട്ടിക്കൊണ്ടുപോയ യുവതിയെ ചോദ്യംചെയ്തു വരികയാണ്. ഇരുവര്‍ക്കും തമ്മില്‍ രണ്ടു വര്‍ഷമായി ബന്ധമുണ്ടെന്നും യുവതി വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം ഇര്‍ഷാദിനെ രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി. അടുത്തിടെ ഇര്‍ഷാദിന്റെ വിവാഹം മറ്റൊരു യുവതിയുമായി ഉറപ്പിച്ചു. രജിസ്റ്റര്‍ വിവാഹം ചെയ്തുവെങ്കിലും ഇര്‍ഷാദ് നാട്ടിലെത്തുമ്പോള്‍ ഇടയ്ക്കിടെ ഇരുവരും ഹോട്ടലില്‍ സന്ധിക്കുക മാത്രമാണ് പതിവ്.
ഇര്‍ഷാദ് മറ്റൊരു വിവാഹം കഴിക്കുന്നതിലെ ദേഷ്യമാകാം ജനനേന്ദ്രിയം മുറിക്കാന്‍ യുവതിയെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. പേപ്പര്‍ കട്ടറുപയോഗിച്ചാണ് ജനനേന്ദ്രിയം മുറിച്ചത്. എഴുപതു ശതമാനത്തോളം ജനനേന്ദ്രിയം മുറിഞ്ഞെങ്കിലും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം യുവതിയെ കോടതിയില്‍ ഹാജരാക്കുന്ന കാര്യം ആലോചിക്കുമെന്നും പൊലീസ് പറഞ്ഞു.
COMMENTS