റോം: ഭീകരരുടെ പിടിയില്‍ നിന്നു മോചിതനായി വത്തിക്കാനിലെത്തിയ മലയാളി വൈദികന് ഫാ. ടോം ഉഴുന്നാലില്‍ മാര്‍പാപ്പയെ കണ്ടു. ഇന്നു വൈകുന്നേര...
റോം: ഭീകരരുടെ പിടിയില്‍ നിന്നു മോചിതനായി വത്തിക്കാനിലെത്തിയ മലയാളി വൈദികന് ഫാ. ടോം ഉഴുന്നാലില്‍ മാര്‍പാപ്പയെ കണ്ടു.
ഇന്നു വൈകുന്നേരം ആറിനായിരുന്നു കൂടിക്കാഴ്ചയെന്ന്സലേഷ്യന് ന്യൂസ് ഏജന്‍സി പത്രക്കുറിപ്പില്‍ അറിയിച്ചു. സലേഷ്യന്‍ സഭാ പ്രതിനിധികളും ഫാദര്‍ ടോമിനൊപ്പമുണ്ടായിരുന്നു.
തന്നെ തട്ടിക്കൊണ്ടു പോയശേഷം ഭീകരര്‍ മൂന്നുതവണ താവളം മാറ്റിയെന്നും തടവില്‍ കഴിഞ്ഞ ഒന്നരവര്‍ഷത്തില്‍ ഒരിക്കല്‍പ്പോലും അവര്‍ മോശമായി പെരുമാറിയിട്ടില്ലെന്നും റോമില്‍ മാധ്യമങ്ങളെകണ്ട ഫാ. ടോം പറഞ്ഞു.
റോമിലെ സലേഷ്യന്‍ സഭാ ആസ്ഥാനത്തു കഴിയുന്ന ഫാ. ടോമിന്റെ ആരോഗ്യ സ്ഥിതി അത്ര മെച്ചമല്ലെന്നാണ് റിപ്പോര്‍ട്ട്. അധികം വൈകാതെ അദ്ദേഹം കേരളത്തിലേക്കു തിരിക്കുമെന്നും അറിയുന്നു.
Keywords: Fr. Tom Uzhunnalil, Pope, Vatican
COMMENTS