ഹൈദരാബാദ്: ആണ്‍കുട്ടികളോട് സംസാരിച്ചതിന് അച്ഛന് പതിമൂന്നു വയസ്സുള്ള മകളെ കൊന്നു. പിന്നീട് മരണം ആത്മഹത്യയാണെന്നു തോന്നിക്കാന്‍ മൃതദേഹം കത...
ഹൈദരാബാദ്: ആണ്‍കുട്ടികളോട് സംസാരിച്ചതിന് അച്ഛന് പതിമൂന്നു വയസ്സുള്ള മകളെ കൊന്നു. പിന്നീട് മരണം ആത്മഹത്യയാണെന്നു തോന്നിക്കാന്‍ മൃതദേഹം കത്തിച്ചു.
തെലങ്കാന നല്‍ഗൊണ്ടയിലെ തീധേടു ഗ്രാമത്തിലാണ് സംഭവം.
സ്കൂള്‍ പരിസരത്ത് മകള്‍ ആണ്‍കുട്ടികളുമായി സംസാരിച്ചു നില്‍ക്കുന്നത് അച്ഛന് കണ്ടു. വീട്ടിലെത്തിയ മകളുടെ തല ചുമരില്‍ ഇടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തുകയായിരുന്നു.
മൃതദേഹം ഭാര്യയുടെ സഹായത്തോടെയാണിയാള് കത്തിച്ചത്. മൃതദേഹം സംസ്കരിക്കാനുള്ള ഒരുക്കങ്ങള്‍ തിടുക്കത്തില്‍ നടത്തുന്നതിനിടെ സംശയം തോന്നിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
പിന്നീട് പൊലീസെത്തി അച്ഛനമ്മമാരെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ അച്ഛന് കുറ്റം സമ്മതിക്കുകയായിരുന്നു.

COMMENTS