അങ്കമാലി: ഓടുന്ന കാറിലിട്ട് നടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലെ പതിനൊന്നാം പ്രതി നടൻ ദിലീപിന്റെ റിമാൻഡ് അങ്കമാലി മജിസ്ട്രേട്ട് ക...
അങ്കമാലി: ഓടുന്ന കാറിലിട്ട് നടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലെ പതിനൊന്നാം പ്രതി നടൻ ദിലീപിന്റെ റിമാൻഡ് അങ്കമാലി മജിസ്ട്രേട്ട് കോടതി ഒക്ടോബർ 12 വരെ ദീർഘിപ്പിച്ചു.
ദിലീപിന്റെ ജാമ്യ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി വച്ചിരിക്കെയാണ് വിചാരണക്കോടതി റിമാൻഡ് ദീർഘിപ്പിച്ചത്.
കേസിലെ പ്രധാന തെളിവായ സെൽ ഫോൺ കണ്ടെടുക്കാനായില്ലെന്നും ദിലീപിനെതിരേ അന്വേഷണം തുടരുന്നതിനാൽ റിമാൻഡ് ദീർഘിപ്പിക്കണമെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്.
വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ദിലീപുമായി കോടതി ആശയവിനിമയം നടത്തിയത്.
Keywords: Dileep, Jail, Court, Ankamali
COMMENTS