അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി ശനിയാഴ്ച പരിഗണിക്കും. നാലാ...
അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി ശനിയാഴ്ച പരിഗണിക്കും.
നാലാം തവണയാണ് ജാമ്യാപേക്ഷയുമായി ദിലീപ് കോടതിയില്‍ എത്തുന്നത്. നേരത്തെ മജിസ്ട്രേറ്റ് കോടതിയും രണ്ടു തവണ ഹൈക്കോടതിയും ദിലീപിനു ജാമ്യം നിഷേധിച്ചിരുന്നു.
നടിയുടെ നഗ്ന ചിത്രം പകര്‍ത്താനുള്ള ഗൂഢാലോചനയില്‍ പങ്കാളിയായി എന്നതുമാത്രമാണ് തനിക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം. മാത്രമല്ല, ജയിലില്‍ 60 ദിവസം പൂര്‍ത്തിയാക്കുകയും ചെയ്തു. അതിനാല്‍, ജാമ്യം അനുവദിക്കണമെന്നാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്.
കേസ് അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്. എന്നാല്‍, ദിലീപിനെതിരെ ശക്തമായ റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ നല്‍കിയേക്കും.
Tags: Dileep, Actress, Molestation, case, crime, Police, Court, Bail

COMMENTS